നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; ഏഴ് വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ സ്‌കൂൾ വാൻ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ന്യൂ ജ്യോതി പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്.
സ്‌കൂൾ വിട്ട് കുട്ടികളുമായി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം വെള്ളമില്ലാത്ത തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ കുട്ടികളുടെ കൈകൾക്കും കാലുകൾക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Five students were injured after a school van overturned at Plamootukada in Neyyattinkara. The van belonged to New Jyothi Public School.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."