കാലവര്‍ഷം ശക്തിയേറി: കണ്ണൂര്‍ വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തികള്‍ നിര്‍ത്തി
മട്ടന്നൂര്‍:കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തി പലതും മുടങ്ങും. ഏപ്രില്‍ മാസം പൂര്‍ത്തിയാക്കേണ്ട ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ റൂഫിംങ്ങ് പ്രവര്‍ത്തി ഭാഗികമായി മാത്രമേ പുര്‍ത്തിയായിട്ടുള്ളു. എല്‍.ഡി.എഫ് മന്ത്രി സഭയില്‍ മുഖ്യമന്ത്രിക്ക് തന്നെയാണ് വിമാനത്താവളങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. സ്ഥലം എം.എല്‍.എയുംവ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍ നിര്‍മ്മാണപ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും റണ്‍വെ 4000 മീറ്ററാക്കുമെന്നും പ്രഖ്യാപനവും നടത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 3400മീറ്റര്‍ റെണ്‍വെയാണ് തിരുമാനിച്ചത് അതില്‍ 3050 മീറ്റര്‍ റണ്‍വെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ള 350 മീറ്റര്‍ റെണ്‍വെ പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഏറ്റെടുക്കാന്‍ നടപടിക്രമം പൂര്‍ത്തിയാക്കിയിരുന്നു ജനങ്ങളുടെ എതിര്‍പ്പ് കാരണം ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മന്ത്രിതന്നെ ഭൂമി ഉടമകളുടെ യോഗം വിളിച്ച് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പുതിയ സര്‍ക്കാറിന്റ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടിലെന്ന ആരോപണവും ഉണ്ട്.
ഡിസംബര്‍ മാസത്തോടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്നും സര്‍വ്വീസ് ആരംഭിക്കുമെന്നും മുന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപനവും ഉണ്ടയായിരുന്നു. എന്നാല്‍ മുഴുവന്‍ പ്രവര്‍ത്തിയും പുര്‍ത്തിയാക്കിമാത്രമേ ഉദ്ഘാടനം നടത്തേണ്ടു എന്നാണ് എല്‍.ഡി.എഫ് തിരുമാനം. അങ്ങെനെ വന്നാല്‍ അടുത്തവര്‍ഷാവസാനം മാത്രമെ പ്രതിക്ഷിക്കേണ്ടതുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."