HOME
DETAILS
MAL
അതിവേഗ റെയില്‍ പദ്ധതി: സമരം ശക്തമാക്കുമെന്ന് പ്രതിരോധ സമിതി
backup
February 22 2017 | 05:02 AM
കോഴിക്കോട്: സാമ്പത്തിക-പാരിസ്ഥിതിക വിരുദ്ധവും ജനവിരുദ്ധവുമായ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സംസ്ഥാന വ്യാപകമായി വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിരോധ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നര ലക്ഷം കോടി ചെലവാക്കി ഒന്‍പത് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പറയുന്ന പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠനം നടത്താനോ അഭിപ്രായം തേടാനോ അധികൃതര്‍ ശ്രമിച്ചിട്ടില്ല. അതിവേഗപാത തത്വത്തില്‍ ഉപേക്ഷിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി എഫ് സര്‍ക്കാര്‍ അത് നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സി.ആര് നീലകണ്ഠന്, മനോജ് ചീക്കപ്പറ്റ, എ. ബിജുനാഥ്, പി. രാജന്, ജ്യോതിരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."