HOME
DETAILS

അഗളി ഐ.എച്ച്.ആര്‍.ഡി കോളജ് പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു

  
backup
June 10 2016 | 19:06 PM

%e0%b4%85%e0%b4%97%e0%b4%b3%e0%b4%bf-%e0%b4%90-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d

അഗളി: ആറുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ വികസന പ്രവര്‍ത്തനമോ സ്വന്തമായി കെട്ടിടമോ ഇല്ലാതെ പരാധീനതകളാള്‍ കഷ്ടപ്പെടുകയാണ് അഗളി ഐ.എച്ച്.ആര്‍.ഡി കോളജിലെ ജീവനക്കാരും വിദ്യാഥികളും. അട്ടപ്പാടിയിലെ 60 ശതമാനം പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളും ഉപരിപഠനം നടത്തുന്നത് ഇവിടെയാണ്. മതിയായ ക്ലാസ് മുറികളുടെയും ഗ്രൗണ്ടിന്റെയും അഭാവവും താല്‍ക്കാലിക കെട്ടിടത്തിലെ ചോര്‍ന്നൊലിക്കുന്ന ക്‌ളാസുകളും കോളേജ് വികസനത്തിന് തടസമായി. ഇതേ കോമ്പൗണ്ടിലെ തന്നെ എ.വി.ഐ.പിയുടെ സ്റ്റേജും അതിനോട് ചേര്‍ന്നുള്ള റിക്രിയേഷന്‍ ക്ലബിന്റെ മുറിയും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സ്റ്റേജ് കൈയടിക്കിയിരിക്കുന്ന തെരുവ് നായ്ക്കള്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാണ്. പുറത്ത് നിന്നുള്ളവര്‍ മദ്യപിക്കുന്നതും മറ്റു ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നതും ഇവിടെയാണ്. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ ഒളിത്താവളമാണ്ണിവിടം. ഈ സ്ഥലം കോളജിന് ലഭിക്കുകയാണെങ്കില്‍ ക്‌ളാസ് മുറികളുടെ അഭാവം പരിഹരിക്കുന്നതിനൊപ്പം സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാനും കഴിയും. 2010-ല്‍ ആരംഭിച്ച കോളജ് അട്ടപ്പാടിയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ പങ്ക് വഹിക്കുന്ന പ്രമുഖ സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ്. 95 ശതമാനമാണ് ഈ വര്‍ഷത്തെ ബിരുദ ബാച്ചിന്റെ വിജയം. ആദ്യമായി പി.ജി ക്ലാസുകള്‍ ഈ വര്‍ഷം തുടങ്ങിയതോടെ കൂടുതല്‍ അവസരങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് തദ്ദേശീയര്‍ക്ക് ലഭിക്കുന്നത്. പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ കോളജിന് സ്വന്തമായി കെട്ടിടവും സ്ഥലവും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യവും ലഭ്യമാക്കുകയാണെങ്കില്‍ അട്ടപ്പാടിയിലെ ഉന്നത വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Saudi-arabia
  •  22 days ago
No Image

കുടുംബ സമേതം വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു

Kerala
  •  22 days ago
No Image

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

National
  •  22 days ago
No Image

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

National
  •  22 days ago
No Image

മകന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ എംഎല്‍എ

Kerala
  •  22 days ago
No Image

അജ്മാൻ ഹാഫ് മാരത്തൺ; അൽ-സഫിയ സ്ട്രീറ്റ് നാളെ രണ്ട് മണിക്കൂർ പൂർണ്ണമായും അടച്ചിടും

uae
  •  22 days ago
No Image

വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ്

International
  •  22 days ago
No Image

അജ്മാൻ; ഫോൺ വിളിച്ച് തട്ടിപ്പ് നടത്തിയ പതിനഞ്ചം​ഗ സംഘം അറസ്റ്റിൽ

uae
  •  22 days ago
No Image

പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

Kerala
  •  22 days ago
No Image

ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19 കാരനെ സ്കൂട്ടർ ഇടിച്ച് മരിച്ചു

latest
  •  22 days ago