HOME
DETAILS

'ഒരുപാട് അനുഭവിച്ചു, ജീവിക്കണ്ട, മരിച്ചാല്‍മതി'; തന്നെ തൂക്കിക്കൊല്ലണമെന്ന് കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ 15ാം പ്രതി

  
December 28, 2024 | 9:06 AM

periye-murder-case-a-surendran-an-accused-requests-capital-punishment

കൊച്ചി: കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ 15ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര. കരഞ്ഞുകൊണ്ടായിരുന്നു എ സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും തൂക്കി കൊല്ലാന്‍ വിധിക്കണമെന്നും എ സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 

പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നാണും ശിക്ഷയില്‍ ഇളവ് വേണമെന്നും ഏറെ നാളായി ജയിലിലാണെന്നുമാണ് മറ്റു പ്രതികള്‍ ആവശ്യപ്പെട്ടത്. 

കേസില്‍ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കള്‍ ഉള്‍പ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസില്‍ കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  a day ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  a day ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  a day ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  2 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  2 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  2 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  2 days ago