HOME
DETAILS

സി.ബി.ഐ കോടതി വിധി അന്തിമവിധിയല്ല, മേല്‍ക്കോടതികളുണ്ട്: ഇ.പി ജയരാജന്‍

  
December 28, 2024 | 11:32 AM

e-p-jayarajan-on-periya-murder-case-verdict

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍. സി.ബി.ഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ കുറേ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഎം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളത്. കോണ്‍ഗ്രസിനൊപ്പം നിന്ന് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് ബിജെപി.

അടുത്ത വെള്ളിയാഴ്ച കേസിന്റെ പൂര്‍ണ വിധിവരും. അത് പരിശോധിച്ച് മാത്രമേ വിശദമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ. കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും പരിശ്രമിച്ചു. ആ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ ശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് സിപിഎമ്മിന്റെ ആറു നേതാക്കളെ കേസിലെ കുറ്റക്കാരെന്ന് വിധിച്ചത്. അവരെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സി.പി.എം എം.എല്‍.എയായ കെ വി കുഞ്ഞിരാമനെ പോലെയുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയമായി കേസിനെ മാറ്റിതീര്‍ക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട്. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കും അറിയാം. അതിനാല്‍ നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും, പോരാട്ടം ശക്തമാക്കും. താഴെക്കിടയിലുള്ള കോടതിയാണ് നിരീക്ഷണം നടത്തിയത്. അത് അന്തിമവിധിയല്ല. അതിനുമേലെയും കോടതികളുണ്ട്.'- ഇ പി ജയരാജന്‍ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago