അതുകൊണ്ടരിശം തീരാഞ്ഞവളാ... ഇതാ ഒരത്യുഗ്രന്‍ പ്രതികാരത്തിന്റെ കഥ
ലണ്ടന്‍: തന്നെ അപമാനിച്ച കാര്‍ യാത്രക്കാര്‍ക്ക് യുവതിയുടെ അത്യൂഗ്രന്‍ പ്രതികാരം. സൈക്കിള്‍ യാത്രക്കാരിയായ യുവതി ട്രാഫിക്കില്‍ സിഗ്നല്‍ കാത്തുകിടക്കവെ തന്റെ വലതുവശത്തു വന്നുനിന്ന കാറില്‍നിന്ന് കേള്‍ക്കാനിടയായ പരിഹാസത്തിനു പ്രതികാരം ചെയ്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഒരുമിനുട്ട് പത്തൊന്‍പതു സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ എടുത്തത് യുവതിയുടെ സൈക്കിളിനെ പിന്തുടര്‍ന്ന ബൈക്ക് യാത്രക്കാരനാണ്.
കാറിലുള്ളവര്‍ അവരുടെ ഫോണ്‍നമ്പര്‍ വേണോയെന്നു യുവതിയോട് ചോദിക്കുന്നു. എന്നാല്‍ ദേഷ്യത്തോടെ അവരെ അവഗണിച്ച യുവതിയെ വീണ്ടും പ്രകോപിപ്പിക്കുകയാണ് കാറിലെ യുവാക്കള്‍. കാറിന്റെ കണ്ണാടിയില്‍ ഇടിച്ചു പ്രതിഷേധിച്ച യുവതി പിന്നീട് കാറിനെ പിന്‍തുടര്‍ന്ന് കണ്ണാടി വലിച്ചു പറിച്ചിടുകയാണ്.
അപ്‌ലോഡ് ചെയ്തു പത്തുമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
വിഡിയോ കാണാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."