നാടെങ്ങും മാതൃഭാഷ ദിനാചരണം നടത്തി
പൂതാടി: പൂതാടി പഞ്ചായത്ത് വാകേരി കല്ലൂര്‍ക്കുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ മാതൃഭാഷ ദിനാചരണവും സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ വസന്ത രവീന്ദ്രന്‍ എം.കെ. ബാലന്‍, ശകുന്തള സംസാരിച്ചു. കെ.എസ്. നാരായണന്‍, സാജിത, സിന്ധു പ്രകാശന്‍ എന്നിവര്‍ ക്ലാസെടുത്തു.
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റി കുപ്പാടി തുടര്‍വിദ്യാകേന്ദ്രത്തില്‍ മാതൃഭാഷ ദിനാചരണം ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ ജോസ്, ബേബി കാട്ടാശേരി, സിസ്റ്റര്‍ മംഗള, വസന്ത അശോകന്‍, മനോജ്, പ്രേരക്, ശ്യാമള സംസാരിച്ചു. കുപ്പാടി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. കസ്തൂരിഭായ് വിഷയാവതരണം നടത്തി.
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് പനവല്ലി തുടര്‍വിദ്യാകേന്ദ്രത്തില്‍ നടന്ന മാതൃഭാഷ ദിനാചരണവും സെമിനാറും ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഉണ്ണി, വി.കെ. വിജയന്‍, വി. വേലായുധന്‍, അത്തിക്കല്‍ പൈലി, അജിത്ത്, എസ്ടി പ്രമോട്ടര്‍ സിന്ധു സംസാരിച്ചു.
കല്‍പ്പറ്റ: സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷനായി. പി ഈശ്വരന്‍ നമ്പൂതിരി മാതൃഭാഷ പ്രാധാന്യത്തിന്റെ ക്ലാസെടുത്തു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി സിറാജ്, നോഡല്‍ പ്രേരക് പി.വി വാസന്തി, വാര്‍ഡ് കൗണ്‍സിലര്‍ സി രാധാകൃഷ്ണന്‍, പ്രേരക്മാരായ എം പുഷ്പലത, എ.പി മഞ്ജുഷ, കെ ചിത്രാദേവി, പി.വി അനിത സംസാരിച്ചു.
പടിഞ്ഞാറത്തറ: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും പേരാല്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഹാരിസ് കണ്ടിയന്‍ അധ്യക്ഷനായി. എം ഭാസ്‌കരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ് സംസാരിച്ചു. സാക്ഷരത പ്രേരക് സിന്ധു സ്വാഗതവും പ്രേരക് ഷിജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."