HOME
DETAILS
MAL
എസ്.എന്‍.ഡി.പി യൂനിയനുകളെ രംഗത്തിറക്കി ജില്ലകളില്‍ ശക്തി തെളിയിക്കാന്‍ വെള്ളാപ്പള്ളി
backup
January 18 2020 | 05:01 AM
കൊല്ലം: ടി.പി സെന്‍കുമാറിന്റേയും സുഭാഷ് വാസുവിന്റേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ള യൂനിയനുകളെ രംഗത്തിറക്കി ജില്ലകളില്‍ ശക്തി തെളിയിക്കാന്‍ വെള്ളാപ്പള്ളി.
ഇതനുസരിച്ച് തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും ജില്ലയിലെ ആകെയുള്ള പത്തു യൂനിയനുകളെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗത്തിന്റെ നൂറ്റിഅന്‍പതോളം യൂനിയനുകളും തനിക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. അതോടൊപ്പം സുഭാഷ് വാസുവിനെതിരേയുള്ള സാമ്പത്തിക ആരോപണങ്ങളുടെ കുറ്റപത്രവും വിവരിക്കും.
എന്നാല്‍ നിലവിലുള്ള യൂനിയനുകളുടെ അന്‍പത് ശതമാനം തങ്ങള്‍ക്കൊപ്പമാണെന്നാണ് വെള്ളാപ്പള്ളി വിരുദ്ധരുടെ അവകാശവാദം. ഇതിന്റെ മുനയൊടിക്കാനാണ് വെള്ളാപ്പള്ളി യൂനിയനുകളുടെ ശക്തിപ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളിയോട് ആഭിമുഖ്യമില്ലാത്ത യൂനിയന്‍ നേതൃത്വങ്ങളുണ്ടെങ്കിലും പരസ്യമായി വെള്ളാപ്പള്ളി വിരുദ്ധത പുറത്തെടുത്താല്‍ അടുത്തദിവസം യൂനിയന്‍ പിരിച്ചുവടാന്‍ ഇടയാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതിനാല്‍ എതിര്‍പ്പുള്ളവരും അത് പുറത്ത് പ്രകടിപ്പിക്കാന്‍ തയാറാകില്ലെന്നാണ് എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതിയുടെ ആരോപണം. ജില്ലാതലങ്ങളില്‍ യൂനിയനുകളുടെ സംയുക്ത പങ്കാളിത്തത്തോടെ ഇനി ശക്തിപ്രകടനങ്ങളും നടത്തിയാണ് വെള്ളാപ്പള്ളി, സമുദായത്തിലെ അപ്രമാദിത്വം തെളിയിക്കുക.
ഇതിനിടെ,സുഭാഷ് വാസുവിന്റെയും ടി.പി സെന്‍കുമാറിന്റെയും സംഘ്പരിവാര്‍ ബന്ധം മുതലെടുത്ത് ഇടതുആഭിമുഖ്യം ഉറപ്പിക്കാനും വെള്ളാപ്പള്ളി നീക്കം തുടങ്ങി.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോടുള്ള സെന്‍കുമാറിന്റെ പ്രതികരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വെള്ളാപ്പള്ളിക്ക് അനുകൂലമായെന്ന വിലയിരുത്തലുകളും ശക്തമാണ്. വെള്ളാപ്പള്ളിക്കെതിരേ തുറന്ന യുദ്ധത്തിന് പുറപ്പെട്ട സെന്‍കുമാറിന് പ്രതീക്ഷിച്ചത്ര മാധ്യമ പിന്തുണ ലഭിക്കാതെ വന്നതും വെള്ളാപ്പള്ളി വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."