എം.പിക്കെതിരായ കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ്
കൊല്ലം: ലോക്സഭാ അംഗം എന്‍.കെ പ്രേമചന്ദ്രനെതിരേ സി.പി.എം പടച്ചുവിടുന്ന കള്ളപ്രചാരണം കൊല്ലത്ത് വിലപ്പോകില്ലെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്. കൊല്ലം ബൈപാസിന്റെ കാര്യത്തില്‍ സി.പി.എമ്മിന് ഒരു റോളുമില്ല. കേന്ദ്രമന്ത്രിയായിരുന്ന എസ്. കൃഷ്ണകുമാറാണ് ബൈപാസ് പ്രവൃത്തികള്‍ ആദ്യം ചെയ്തു തീര്‍ത്തത്. പിന്നീട് ഭരണത്തിലേറിയ ഇടതുപക്ഷം ചെറുവിരല്‍ അനക്കിയില്ല. വനഭൂമിയായി മാറിയ പ്രദേശം പീതാംബരക്കുറുപ്പും തുടര്‍ന്ന് വന്ന പ്രേമചന്ദ്രനുമാണ് ദേശീയപാത വിഭാഗവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചേര്‍ത്തല മുതല്കഴക്കൂട്ടം വരെ ഭൂമിയേറ്റെടുത്തെങ്കില് മാത്രമെ കൊല്ലം ബൈപാസ് പരിഗണിക്കൂവെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയിലും മന്മോഹന് സിങിലും സമ്മര്‍ദം ചെലുത്തി നിര്‍മാണത്തിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന ഉറപ്പിലാണ് ബൈപാസിന് പുനര്‍ ജീവന്നല്കിയ്.
ബൈപാസിന്റെ നിര്‍മാണത്തില്‍ ഇത്രയും പുരോഗതി ഉണ്ടാക്കിയതും ഉദ്ഘാടനതലത്തിലെത്തിച്ചതും മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിച്ച എന്‍.കെ പ്രേമചന്ദ്രനും പീതംബരക്കുറുപ്പുമായിരുന്നു. യാഥാര്‍ഥ്യമിതായിരിക്കെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ലയിലെ ന്യൂനപക്ഷങ്ങള സ്വാധീനിക്കാന്‍ വേണ്ടി നടത്തുന്ന ഒരു കുത്സിത ശ്രമവും നടക്കാന്‍ പോകുന്നില്ല. ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി പ്രേമചന്ദ്രനു പിന്നില്‍ അണിനരന്നിട്ടുള്ള ന്യൂനപക്ഷങ്ങളെ കള്ള പ്രചരണത്തിലൂടെ വരുതിയിലാക്കാന്‍ സി.പി.എം നടത്തുന്ന ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും ഷാനവാസ്ഖാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."