HOME
DETAILS

'ഇന്ത്യന്‍ പ്രധാനമന്ത്രീ ഞങ്ങളുടെ മന്‍ കി ബാത് കൂടി ഒന്നു കേള്‍ക്കൂ'- മോദിക്ക് കത്തയച്ച് ഷഹീന്‍ബാഗിലെ പോരാളികള്‍

  
backup
January 19 2020 | 04:01 AM

123-national-women-of-shaheen-bagh-wrote-to-the-pm

ന്യൂഡല്‍ഹി: 'ഞങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഷഹീന്‍ ബാഗിലേക്ക് ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം ഒരു ചായ കുടിക്കാന്‍. ഞങ്ങളുടെ ആശങ്കകളറിയിക്കാന്‍, ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ സംവദിക്കാന്‍. നിങ്ങളെന്നുവരും' ഒരു മാസത്തിലധികമായി ഷഹീന്‍ ബാഗില്‍ കൊടുംതണുപ്പിനെ വകവയ്ക്കാതെ പ്രതിഷേധിക്കുന്ന വനിതകള്‍ പ്രധാനമന്ത്രിക്കയച്ച കത്താണിത്.
തലസ്ഥാന നഗരിയിലെ തെരുവില്‍ രാപകല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തിലധികം സമരത്തിലിരുന്നിട്ടും മോദി പ്രതികരിക്കാതിരുന്നതോടെയാണ് സ്ത്രീകള്‍ പോസ്റ്റ് കാര്‍ഡയച്ച് പ്രതിഷേധിച്ചത്. 2014 പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുയര്‍ത്തിയ മുദ്രാവാക്യമാണ് 'ചായ് പേ ചര്‍ച്ച'. എന്നാല്‍ അതിനുശേഷം മോദി ഇതുവരെ തുറന്ന ഒരു സംവാദത്തിനും തയ്യാറായിട്ടില്ല എന്ന് സമര വേദിയില്‍നിന്നു വനിതകള്‍ പറഞ്ഞു.
ഡിസംബര്‍ 15നാണ് ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകള്‍ സമരം തുടങ്ങിയത്. പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്ന സ്ത്രീകളോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വഭേദഗതി നിയമം നടപ്പാക്കരുതെന്നും എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടാണ് ഷഹീന്‍ബാഗില്‍ നൂറ്റാണ്ടിലെ എറ്റവുംശക്തമായ തണുപ്പിനെ അവഗണിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.


ഷഹീന്‍ബാഗ് മോഡല്‍ മുംബൈയിലും

മുംബൈ: ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുംബൈയിലും പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്ത്രീകളുടെ സമരം. വൈ.എം.സി.എ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമരത്തില്‍ അധ്യാപകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ തുടങ്ങിയ സമരം രാത്രി വൈകിയും തുടര്‍ന്നു.
വിവിധ എന്‍.ജി.ഒകള്‍ സംയുക്തമായാണ് മുംബൈ സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു.
ദേശീയ പതാകയും ഗാന്ധിജിയുടെ ചിത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ രാജ്യത്തെ വിഭജിക്കുന്നത് അവസാനിപ്പിക്കുക, പൗരത്വഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ബാനറുകളും ഉയര്‍ത്തി. 4000 പേര്‍ പ്രതിഷേധത്തിനെത്തുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും എന്നാല്‍ ഇതിലും അധികം സ്ത്രീകള്‍ സമരത്തിനെത്തിയെന്നും സംഘാടകര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലും കിഴക്കന്‍ ഡല്‍ഹിയിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago