ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍
ആലുവ: ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റിയാല്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരു സന്ദേശത്തിന്് എന്ത് പ്രസക്തിയാണുണ്ടാവുകയെന്ന്് ഗുരുഭക്തര്‍ തിരിച്ചറിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ആലുവ അദ്വൈതാശ്രമത്തില്‍ 94ാമത് സര്‍വ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഗുരുദേവദര്‍ശനത്തെ തമസ്‌കരിച്ചാല്‍ മാത്രമേ നമ്മുടെ രാജ്യത്തെ മതവല്‍കരിക്കാന്‍ കഴിയുവെന്ന് ബോദ്ധ്യപ്പെട്ടവരാണ് ഗുരുദേവ ദര്‍ശനത്തെ മതവല്‍കരിക്കാന്‍ ശ്രമിക്കുന്നത്.
അതിന് കൂട്ടുനില്‍ക്കുന്നവര്‍ യേശുദേവനെ ഒറ്റി കൊടുത്ത യൂദാസിന്റെ പിന്‍മുറക്കാരാണ്. ജാതിക്കും മതത്തിനും ദേശത്തിനും കീഴ്‌പ്പെടുത്താനാകാത്ത മതാതീത മാനവദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ഗുരുദേവനെ ജാതിമതശക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ മനസിലാക്കണം. മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളെ കുടിയൊഴുപ്പിക്കുന്ന സമീപനം ലോകത്ത് ശക്തിപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയില്‍ ആദ്യമായി സര്‍വ്വമത സമ്മേളനം നടന്നത് ആലുവ അദ്വൈതാശ്രമത്തിലാണ്. സര്‍വ്വമത സമ്മേളനം എന്നത് ഗുരുവിന്റെ ആശയമാണ്. എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് വ്യത്യസ്ഥ മതവിശ്വാസികളെ ഒരുമിച്ച് ബോദ്ധ്യപ്പെടുത്താനാണ് ഗുരു സര്‍വ്വമത സമ്മേളനത്തിന് നേതൃത്വം കൊടുത്തത്. മതത്തിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ തമ്മിലടിക്കുമെന്നും രാഷ്ട്രങ്ങള്‍ തമ്മിലടിക്കുമെന്നും ഗുരുദേവന്‍ ദീര്‍ഘ വീക്ഷണം നടത്തിയിരുന്നു.
ആലുവയിലെ സര്‍വ്വമത സമ്മേളനത്തെ തുടര്‍ന്ന് ശിവഗിരിയില്‍ മതപഠനശാല ആരംഭിക്കുവാന്‍ ഗുരു ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് സാധിച്ചിട്ടില്ല. സര്‍വ്വ മതത്തേയും പറ്റി പഠിക്കാനുള്ള അവസരം മതപഠനശാലയില്‍ ഉണ്ടാകണമെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. മതത്തെ അറിയുന്ന മതവിശ്വാസികള്‍ വേണമെന്നായിരുന്നു ഗുരു ചിന്തിച്ചത്. മതത്തെ അറിയാത്ത മതവിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ലോകം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വ്വമത സമ്മേളനത്തില്‍ ശിവഗിരി മഠം ഖജാന്‍ജി ശാരദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ഡോ.മാര്‍ കൂര്‍ലോസ് ഗീവര്‍ഗ്ഗീസ് മെത്രാപ്പൊലീത്ത, എം.എ. കാരപ്പന്‍ചേരി, അഡ്വ.പി.കെ. വിജയന്‍, വിശുദ്ധാനന്ദ സ്വാമി, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ശ്രീനാരായണ മന്ദിര സമിതി ചെയര്‍മാന്‍ എം.ഐ. ദാമോദരന്‍, അന്‍വര്‍സാദത്ത എം.എല്‍.എ, കെ.വി. സരള എന്നിവര്‍ സംസാരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും, ധര്‍മ്മവൃത സ്വാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."