HOME
DETAILS
MAL
റിപബ്ലിക് ദിനത്തില്‍ യു.എസിലെ 30 നഗരങ്ങളില്‍ സി.എ.എക്കെതിരായ പ്രതിഷേധം
backup
January 28 2020 | 05:01 AM
മോദിക്കെതിരെയുള്ള ബാനറുകളും മുദ്രാവാക്യങ്ങളും റാലികളില്‍ ഉയര്‍ന്നു. പരിപാടിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. നിരവധി ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുത്ത ചിക്കാഗോയിലെ റാലിയില്‍ സി.എ.എക്കെതിരെ മനുഷ്യ ശൃംഖല തീര്‍ത്തു.
വാഷിങ്ടണ്‍: മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയുടെ 71ാമത് റിപബ്ലിക് ദിനത്തില്‍ അമേരിക്കന്‍ നഗരങ്ങളില്‍ വ്യാപക പ്രതിഷേധം. അമേരിക്കയില്‍ 30 നഗരങ്ങളിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ റാലികളില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തു.
ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹ്യൂസ്റ്റണ്‍, സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ നടന്നത്. നരേന്ദ്രമോദിക്കെതിരെയുള്ള ബാനറുകളും മുദ്രാവാക്യങ്ങളും റാലികളില്‍ ഉയര്‍ന്നു.
പരിപാടിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. നിരവധി ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുത്ത ചിക്കാഗോയിലെ റാലിയില്‍ സി.എ.എക്കെതിരെ മനുഷ്യ ശൃംഖല തീര്‍ത്തു.
വാഷിങ്ടണിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഗാന്ധിപ്രതിമയിലേക്ക് മാര്‍ച്ച് നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐ.എ.എം.സി), ജൂത വോയ്സ് ഫോര്‍ പീസ് (ജെ.വി.പി), ഹിന്ദൂസ് ഫോര്‍ ഹ്യൂമന്റൈറ്റ്സ് , ബ്ലാക് ലൈവ് മാറ്റര്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."