HOME
DETAILS
MAL
ഏകദിനത്തില്‍ സെഞ്ച്വറി വിക്കറ്റ് തികച്ച് ഭുവനേശ് കുമാര്‍; ആസ്ത്രേലിയയ്ക്ക് മികച്ച തുടക്കം
backup
January 12 2019 | 04:01 AM
സിഡ്നി: ഇന്ത്യന്‍ ബൗളര്‍ ഭുവനേശ് കുമാര്‍ ഏകദനിത്തില്‍ 100 ഇരകളെ വീഴ്ത്തി. ആസ്ത്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് ഭുവിയുടെ 100 വിക്കറ്റ് ക്ലബ്ബിലേക്കുള്ള പ്രവേശനം.
ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറില്‍ രണ്ടാം ബൗളിലാണ് ആസ്ത്രേലിയന്‍ നായകനെ തന്റെ 100ാം വിക്കറ്റ് ആയി ഭുവനേശ്കുമാര്‍ വീഴ്ത്തുന്നത്. നായകന് വേഗം വീണെങ്കിലും ആസ്ത്രേലിയയ്ക്ക് മികച്ച തുടക്കമാണ് പിന്നീടുവന്നവര്‍ നല്‍കിയത്. മത്സരം നിലവില്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്സെടുത്തിട്ടണ്ട്. ഉസ്മാന് ഖവാജ അര്‍ധസെഞ്ച്വറി നേടി (59). ഓപണര്‍ അലക്സ് കാരി 24 റണ്‍സും നേടി. ഷോണ്‍ മാര്‍ഷും (42) പീറ്റര്‍ ഹെന്റ്സ്കോംബു(10)മാണ് ക്രീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."