നേത്രപരിശോധനാ ക്യാംപില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല; വയോജനങ്ങള്‍ ചികിത്സ ലഭിക്കാതെ മടങ്ങി
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി നടത്തിയ നേത്രപരിശോധന ക്യാംപില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ വലഞ്ഞതായി പരാതി. മങ്ങാട് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന ക്യാംപില്‍ കണ്ണ് പരിശോധനക്കെത്തിയ വൃദ്ധജനങ്ങളാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മടങ്ങിപ്പോയത്. പഞ്ചായത്തിലെ മുഴുവന്‍ വയോധികരുടേയും കണ്ണ് പരിശോധനക്കായി രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
200 ഓളം പേര്‍ പരിശോധനക്കായി എത്തിയിരുന്നു. ഇതില്‍ 100 പേര്‍ക്ക് മാത്രമാണ് ടോക്കണ്‍ നല്‍കിയത്. അതിരാവിലെ എത്തിയ വയോധികര്‍ പോലും പരിശോധന നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. കുടിവെള്ളവും ഭക്ഷണവും കഴിക്കാതെ തളര്‍ന്ന് അവശരായാണ് സാധാരണക്കാരും നിര്‍ധനരുമായ ഇവര്‍ തിരിച്ചു പോയത്. അധികൃതരുടെ നിരുത്തരവാദിത്ത്വപരമായ പ്രവൃത്തിയാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം ക്യാംപില്‍നിന്ന് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയ എല്ലാവര്‍ക്കും എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികത്സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."