HOME
DETAILS
MAL
മെത്രാന് കായലിലും ആറന്മുളയിലും സര്‍ക്കാര്‍ കൃഷി ഇറക്കാനൊരുങ്ങുന്നു
backup
June 13 2016 | 07:06 AM
തിരുവനന്തപുരം: മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കൃഷിവകുപ്പ് സെക്രട്ടറിയോട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ മാസം 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന്ത്രി മെത്രാന് കായല്‍ സന്ദര്‍ശിക്കും.
സര്‍ക്കാര്‍ ചെലവില്‍ ഈ രണ്ടു സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്തി വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ്സർക്കാർ അനുമതി നൽകിയിരുന്നത്. മെത്രാന്‍കായല്‍ നികത്താനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."