HOME
DETAILS

ഒമാന്‍ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

  
backup
June 13 2016 | 10:06 AM

malayali-kidnap-oman-petrol-station

മനാമ: ഒമാനിലെ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും മലയാളിയായ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒമാനിലെ ബുറൈമിക്ക് സമീപം സുനൈനയിലെ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുള്ളത്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പെട്രോള്‍ സ്റ്റേഷനിലെ മാനേജരായിരുന്നു ജോണ്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ഈ പെട്രോള്‍ സ്റ്റേഷനില്‍ ഒരു മോഷണശ്രമവും നടന്നിരുന്നു. ജോണ്‍ ഇതിനെ ചെറുത്തിരുന്നു. ഈ സംഭവത്തിനു ശേഷം കഴിഞ്ഞ ദിവസം മുതലാണ് ജോണിനെ കാണാതാകുന്നത്. ജോണ്‍ ഒറ്റയ്ക്കാണ് ഈ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് ജോണിനെ ഇവിടെ നിന്നും അജ്ഞാതര്‍ തട്ടിക്കൊട്ടുപോയതാണെന്ന രീതിയില്‍ വാര്‍ത്ത പരന്നിരിക്കുന്നത്. അതേ സമയം, പെട്രോള്‍ സ്റ്റേഷനില്‍ പരസ്പരം മല്‍പ്പിടുത്തം നടന്നതായി സംശയിപ്പിക്കുന്ന രീതിയില്‍ രക്തപ്പാടുകളും കാണുന്നുണ്ട്. സംഭവത്തെ കുറിച്ച് ഒമാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Saudi-arabia
  •  22 days ago
No Image

കുടുംബ സമേതം വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു

Kerala
  •  22 days ago
No Image

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

National
  •  22 days ago
No Image

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

National
  •  22 days ago
No Image

മകന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ എംഎല്‍എ

Kerala
  •  22 days ago
No Image

അജ്മാൻ ഹാഫ് മാരത്തൺ; അൽ-സഫിയ സ്ട്രീറ്റ് നാളെ രണ്ട് മണിക്കൂർ പൂർണ്ണമായും അടച്ചിടും

uae
  •  22 days ago
No Image

വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ്

International
  •  22 days ago
No Image

അജ്മാൻ; ഫോൺ വിളിച്ച് തട്ടിപ്പ് നടത്തിയ പതിനഞ്ചം​ഗ സംഘം അറസ്റ്റിൽ

uae
  •  22 days ago
No Image

പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

Kerala
  •  22 days ago
No Image

ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19 കാരനെ സ്കൂട്ടർ ഇടിച്ച് മരിച്ചു

latest
  •  22 days ago