HOME
DETAILS

കോടഞ്ചേരി ടൗണില്‍ ഗതാഗത പരിഷ്‌കരണം പ്രാബല്യത്തില്‍

  
backup
January 15 2019 | 02:01 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിലെ വാഹനഗതാഗതത്തില്‍ ഇന്നലെ മുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തി. ഗതാഗത പരിഷ്‌കരണം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ടൗണില്‍ റോഡിന്റെ വശങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് മൂലം ട്രാഫിക് ബ്ലോക്ക് പതിവാണ്.
ഇതിനെ തുടര്‍ന്നാണ് ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കിയത്. ഇന്നലെ മുതല്‍ പുലിക്കയം റോഡില്‍ ദിവസവും മാറി മാറി ഇടത് വശത്തും വലത് വശത്തും എന്ന രീതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹന പാര്‍ക്കിങ് ക്രമീകരിക്കും. പുലിക്കയം റോഡില്‍ ജങ്ഷന്‍ മുതല്‍ കെ.ഡി.സി ബാങ്കിന്റെ എതിര്‍വശം വരെയുള്ള റോഡിന്റെ ഇടത് ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
എന്നാല്‍ ഈ ഭാഗത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് കയറ്റിറക്ക് നടത്തുവാന്‍ മാത്രമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഇത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ പാടില്ല. ബസുകള്‍ സാധാരണ നിര്‍ത്തുന്ന ഭാഗത്ത് നിര്‍ത്തി ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സമില്ല. കെ.ഡി.സി ബാങ്കിന്റെ എതിര്‍ ഭാഗം മുതല്‍ പുലിക്കയം റോഡിന്റെ ഇടതും വലതും ഭാഗത്ത് വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ. ഇനി മുതല്‍ ഹെവി വാഹനങ്ങള്‍ ബൈപാസ് റോഡ് വഴി മാത്രമേ പോകാന്‍ അനുവദിക്കൂ. അതോടൊപ്പം ബൈപാസ് വണ്‍വേ റോഡായി മാത്രം ഉപയോഗിക്കേണ്ടതുമാണ്. പഞ്ചായത്ത് റോഡ് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി ഹെവി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ല.
കോടഞ്ചേരി കണ്ണോത്ത് റോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വരെ പാര്‍ക്കിങ് അനുവദിക്കില്ല. എന്നാല്‍ നിലവില്‍ ഉള്ളതുപോലെ എസ്.ബി.ഐക്ക് മുന്‍പില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സമില്ല. യങ് ലയണ്‍സ് ക്ലബ് റോഡ് മുതല്‍ തെയ്യപ്പാറ റോഡ് വരെ പാര്‍ക്കിങ് അനുവദിക്കില്ല. എല്ലാ ബസുകളും നിര്‍ബന്ധമായും ബസ് സ്റ്റാന്റില്‍ കയറി വേണം പോകേണ്ടതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago