ഒരു കണ്ണുവേണം ഇവിടെയും
തളിപ്പറമ്പ: കുപ്പം മരത്തക്കാട് ദേശീയ പാതയിലെ വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ആഴ്ചയില്‍ ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ചിറവക്ക് മുതല്‍ മരത്തക്കാട് വരെയുള്ള ഒരു കിലോമീറ്ററില്‍ അഞ്ചു വളവുകളാണുള്ളത്. വാഹനങ്ങളുടെ സ്പീഡും അശ്രദ്ധയുമാണ് പലപ്പോഴും വില്ലനാകുന്നത്. തളിപ്പറമ്പ് നഗരത്തില്‍ വികസന സമിതി മുന്‍കയ്യെടുത്ത് നാലുവരിപ്പാതയും പാര്‍ക്കിംഗും ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം തളിപ്പറമ്പിന്റെ കവാടമായ കുപ്പത്ത് പാലത്തിനു സമീപം വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി മണ്ണിട്ട് വീതി കൂട്ടുകയും ചെയതു. പക്ഷേ മരത്തക്കാട് മുതല്‍ ചിറവക്കുവരെയുള്ള അപകടമേഖലയില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡു പോലും സ്ഥാ പിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അധികൃതര്‍ മുന്‍കയ്യെടുത്ത് ഇവിടെ ഹമ്പും ഡിവൈഡറും സ്ഥാപിച്ചിരുന്നു. ക്രമേണ റോഡ് ടാറിഗിലെ അസൗകര്യവും മറ്റും കാരണങ്ങള്‍ പറഞ്ഞ് ഹമ്പ് മാറ്റുകയും ഡിവൈഡറുകള്‍ കാലക്രമേണ നശിച്ചുപോവുകയും ചെയ്തതോടെ രണ്ടു വര്‍ഷത്തിലധികമായി ഇവിടെ അപകടങ്ങള്‍ പതിവാണ്. ആറോളം ജീവനുകളും വിവിധ അപകടത്തില്‍ പൊലിഞ്ഞു. കഴിഞ്ഞയാഴ്ച ബസ്സ് ടാങ്കറില്‍ ഇടിച്ചുണ്ടായ അപകടം വലിയ ദുരന്തത്തിലെത്താതെ ഭാഗ്യത്തിനാണ് ഒഴിവായത്. ഇവിടം റോഡു വീതികൂട്ടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുകയും വേണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനു സമീപമുള്ള കുപ്പം ബസ്സ്‌സ്റ്റോപ്പിലേക്ക് ബസ്സ് പാഞ്ഞുകയറി മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം നാലുപേര്‍ മരണപ്പെ ട്ടിരുന്നു. അധികൃതരുടെ മുന്‍കൈയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."