എസ്.ബി.ഐ ആക്രമണം: മൂന്ന് എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ക്ക് കൂടി സസ്പെന്ഷന്
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിനിടെ സെക്രട്ടറിയേറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളും സി.പി.എം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന് നേതാക്കളുമായ മൂന്ന് ജീവനക്കാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. എന്‍.ജി.ഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന് ഏരിയാ സെക്രട്ടറിയുമായ അശോകന്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്ത ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്രിമിനല്‍ കേസില്‍ പെട്ട് റിമാന്‍ഡിലായാല്‍ സര്‍വീസില്‍ നിന്ന് സസ്പന്റ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. ഇതേ തുടര്‍ന്നാണ് ഇവരെ സസ്പെന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."