കോടതിയിലെത്തിച്ചത് ബുള്ളറ്റ്പ്രൂഫ് സുരക്ഷയില്‍
ക്വാലാലംപൂര്‍: കിം ജോങ് നാം വധക്കേസില്‍ അറസ്റ്റിലായ യുവതികള്‍ക്കെതിരേ കൊലക്കേസ് ചുമത്തി. ഇന്നലെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ഇന്തോനേഷ്യന്‍, വിയറ്റ്നാം വംശജരായ സിതി ആസിയ, ദോന്‍ തി ഹോങ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ദ്രവരൂപത്തിലുള്ള രാസായുധമാണ് പ്രതികള്‍ കിമ്മിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് പൊലിസ് കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ കുറ്റക്കാരിയെന്ന് കരുതുന്നില്ലെന്ന് ദോന്‍ പറഞ്ഞു. ആസിയക്കെതിരേയാണ് ആദ്യം കുറ്റം ചുമത്തിയത്.
കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കുന്ന മലേഷ്യന്‍ ശിക്ഷാനിയമത്തിനെ 302ാം വകുപ്പ് (കൊലക്കുറ്റം)ചുമത്തിയത് പ്രതികളെ കോടതി അറിയിച്ചു. വിചാരണ നടപടികള്‍ മാസങ്ങള്‍ക്കകം പൂര്‍ത്തിയാകുന്നതാണ് ഇവിടത്തെ നിയമസംവിധാനം. പ്രതികള്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള നിയമ സഹായം ആവശ്യപ്പെട്ടില്ല. കനത്ത പൊലിസ് സുരക്ഷയിലാണ് പ്രതികളെ കോടതിയിലെത്തിച്ചത്.
ഉത്തര കൊറിയന്‍ ഏജന്റുമാര്‍ പ്രതികളെ അപായപ്പെടുത്തിയേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്.100ലേറെ സായുധ പൊലിസുകാരാണ് കോടതിയിലെത്തിക്കാന്‍ രംഗത്തുവന്നത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തി.
കേസില്‍ നീതിയുക്തമായ വിചാരണ പ്രതീക്ഷിക്കുന്നതായി ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയവക്താവ് അര്മനാത നാസിര്‍ പറഞ്ഞു. അടുത്തമാസം13ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. പ്രതികളെ അന്ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."