HOME
DETAILS
MAL
യു.ഡി എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി
backup
March 02 2017 | 19:03 PM
ഫറോക്ക്: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഫറോക്ക് നഗരസഭയിലെ യു.ഡി എഫ് കൗണ്‍സിലര്‍മാര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ ശുദ്ധജലം എത്തിക്കുന്നതിനുള്ള പട്ടിക നഗരസഭക്ക് തയാറാക്കി നല്‍കണമെന്നും വരള്‍ച്ചാ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫിസ് അധികൃതര്‍ പദ്ധതിക്ക് രൂപം നല്‍കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്പേഴ്സന് ടി. സുഹറാബി ആവശ്യപ്പെട്ടു.
വൈസ് ചെയര്മാന് വി. മുഹമ്മദ് ഹസ്സന് അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ആസിഫ്, കെ. മൊയ്തീന്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."