HOME
DETAILS
MAL
അനധികൃത ഭൂമി കൈമാറ്റം; ഉപവാസ സമരം 83 ദിവസം പിന്നിടുന്നു
backup
March 02 2017 | 20:03 PM
കൊടുങ്ങല്ലൂര്‍: സെന്റ് തോമസ് ദേവാലയ ഭൂമി അനധികൃത കൈമാറ്റത്തിനെതിരെ ഇടവക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉപവാസ സമരം എണ്‍പത്തിമൂന്ന് ദിവസം പിന്നിടുന്നു. ഭൂമി ഇടവക ജനങ്ങള്‍ക്ക് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇടവകയിലെ മുഴുവന്‍ ജനങ്ങളും നടത്തിവരുന്ന സമരത്തെ തകര്‍ക്കാനും അുരഞ്ജന ചര്‍ച്ചകള്‍പോലും അലങ്കോലമാക്കുന്ന നടപടികളാണ് ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഇടവക സംരക്ഷണ സമിതി കുറ്റപ്പെടുത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇടവക വിശ്വാസികള്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് മനോജ് ചെറുവേലിക്കല്‍, സ്റ്റീഫന്‍ മാളിയേക്കല്‍, പി.ആര് ബാബു, ബൈജു കണിച്ചുകുന്നത്ത്, സോജന് ഇലഞ്ഞിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."