HOME
DETAILS

സഊദിയിൽ സ്വദേശി വൽക്കരണം ശക്തിപ്പെടുത്താൻ പ്രചോദനമേകി ലേബർ അവാർഡുമായി തൊഴിൽ മന്ത്രാലയം

  
backup
February 18 2020 | 11:02 AM

8553735354363-2
     റിയാദ്: സഊദിയിൽ നടപ്പിലാക്കി വരുന്ന സഊദി വൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ലേബർ അവാർഡുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ കൂടുതൽ പ്രചോദനം നൽകി സഊദിവത്കരണം ഉയർത്തുന്നതിന്റെ ഭാഗമായാണ് ലേബർ അവാർഡുമായി സഊദി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയത്. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽ റാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. സഊദി വൽക്കരണം ഉയർത്താനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 
         മികച്ച തൊഴിൽ സാഹചര്യം, മികച്ച സഊദി വൽക്കരണം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നിരവധി  അവാർഡുകളാണ് നൽകുന്നത്. ഇതിൽ 
മികച്ച തൊഴിൽ അന്തരീക്ഷത്തിനുള്ള വിഭാഗത്തിൽ ആകെ ആറു അവാർഡുകളും സഊദി ദിവൽക്കരണ വിഭാഗത്തിൽ പന്ത്രണ്ട് അവാർഡുകളുമടക്കം 18 അവാർഡുകളാണ് സമ്മാനിക്കുക. വൻകിട സ്ഥാപനങ്ങൾക്കുള്ള ജനറൽ അവാർഡ്, ചെറുകിട - ഇടത്തരം സ്ഥാപനങ്ങൾക്കുള്ള അവാർഡ്, വിജയ സാധ്യതയുള്ള സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം, ഒമ്പതു വ്യത്യസ്ത മേഖലകളിൽ സഊദി ദിവൽക്കരണം ഉയർത്തുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ എന്നിങ്ങനെ ആകെ 12 അവാർഡുകളാണ് സഊദി വൽക്കരണ മേഖലയിൽ നൽകുക. 
     സ്ഥാപനങ്ങളിലെ സഊദി വൽക്കരണ തോത്, വിവിധ തസ്തികകളിൽ വിദേശ സ്വദേശി അനുപാതം, സ്വദേശികളുടെ തൊഴിൽ സ്ഥിരത, തൊഴിൽ അന്തരീക്ഷം, വേതന സുരക്ഷാ പദ്ധതി,  
മികച്ച മാനേജ്‌മെന്റ്, തൊഴിൽ അന്തരീക്ഷം, വേതനം-ആനുകൂല്യങ്ങൾ-പരിശീലനം എന്നീ മേഖലകളിൽ കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങൾ വിലയിരുത്തിയാണ് സഊദി വൽക്കരണ വിഭാഗത്തിൽ അവാർഡിന് അർഹമായ സ്ഥാപനങ്ങളെ കണ്ടെത്തുക. സഊദി വൽക്കരണ അവാർഡിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങൾ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിച്ച് പ്ലാറ്റിനം വിഭാഗത്തിൽ ഉൾപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  15 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  15 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago