നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; ബന്ധുവിന് ജീവപര്യന്തം കഠിനതടവും പിഴയും
തൃശൂര്‍: പുതുക്കാട് പാഴായിയില്‍ നാലുവയസുകാരിയായ മേബയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ ബന്ധുവായ ഒല്ലൂര്‍ വാലിപറമ്പന്‍ വീട്ടില്‍ ഷൈലജ (50) യെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.
തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സോഫി തോമസാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. 2016 ഒക്ടോബര്‍ 13നാണ് ദാരുണ സംഭവം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകളായ മേബയെ പിതൃസഹോദരിയായ ഷൈലജ വീടിനടുത്തുള്ള മണലിപുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
കേസില്‍ പ്രധാനസാക്ഷികളായ കൊല്ലപ്പെട്ട മേബയുടെ മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിസ്താരം നടന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."