വികസന പ്രവൃത്തികള്‍ ജില്ലാ കലക്ടര്‍ പരിശോധിച്ചു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി നടന്നു വരുന്ന വികസന പ്രവൃത്തികള്ജില്ലാ കലക്ടര്‍ ഇന്നസെന്റ് ദിവ്യ പരിശോധിച്ചു. ഗൂഡല്ലൂര്‍ നഗരസഭയിലെ ഏഴു മുറത്ത് എം.എല്‍.എയുടെ ഗ്രാമവികസഫണ്ടില് നിന്നും 10 ലക്ഷം മുടക്കി പണി പൂര്‍ത്തിയാക്കിയ തടയണ, കാളം പുഴയില്‍ മൂന്ന് ലക്ഷത്തില്‍ നിര്‍മിച്ച സംരക്ഷണഭിത്തി, ശ്രീ മധുര പഞ്ചായത്തിലെ കമ്മാത്തി മുതല്‍ പുത്തൂര്‍വയല്‍ വരെ ഗ്രാമ റോഡ് വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം മുടക്കി നിര്‍മിച്ച റോഡ്.
ചെമ്മുണ്ടിയില് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 8.3 ലക്ഷം മുടക്കില്‍ നിര്‍മിച്ച നടപാത, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിര്‍മിച്ച വീട്, 30 ലക്ഷത്തില്‍ ആദിവാസികള്‍ക്കായി നിര്‍മിച്ച 12 വീടുകള്‍, കാവയല് പ്രദേശത്ത് നിര്‍മിച്ച 21.2 ലക്ഷത്തിന്റെ പാലം, ഉണ്ടിക്കടവില് 18.50 ലക്ഷത്തില്‍ നിര്‍മിച്ച സിമന്റ് പാത എന്നിവയാണ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
നെല്ലാക്കോട്ട പഞ്ചായത്തിലെ ബിതര്‍ക്കാട് മുതല്‍ ചെമ്പക പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ 25.1 ലക്ഷത്തില്‍ പണി കഴിച്ച റോഡ്, പാലപ്പള്ളി ആദിവാസി കോളനയില്‍ എട്ട് ലക്ഷത്തില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി, ചേരമ്പാടിയില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് 10 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച ശുദ്ധജല പദ്ധതിയും പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."