കൊണ്ടോട്ടി മണ്ഡലം: വിമാനത്താവള റോഡ് ഫ്‌ളൈ ഓവറും ഇ.എസ്.ഐ ഡിസ്‌പെന്‍സറിയും കടലാസില്‍
കൊണ്ടോട്ടി: മണ്ഡലത്തില്‍ അനുവദിച്ച ഏക ഡോക്ടര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയും കരിപ്പൂര്‍ വിമാനത്താവള റോഡ് കൊളത്തൂര്‍ ജങ്ഷന്‍ ഫ്‌ളൈ ഓവറും കടലാസിലൊതുങ്ങി. ബജറ്റില്‍ ഉള്‍പ്പെട്ട രണ്ട് പദ്ധതികളും ഫണ്ടിന്റെ അപര്യാപ്തതയും കേന്ദ്രാനുമതി ലഭിക്കാത്തതുമാണ് ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തത്. കഴിഞ്ഞ ബജറ്റില്‍ ജില്ലക്ക് ലഭിച്ച ഏക ഇ.എസ്.ഐ ഡിസ്‌പെന്‍സറി ആണ് കൊണ്ടോട്ടിയിലേക്ക് അനുവദിച്ചത്. 2,000ത്തില്‍ താഴെ ഇ.എസ്.ഐ ഗുണഭോക്താക്കളാണ് കൊണ്ടോട്ടി ഡിസ്‌പെന്‍സറിക്ക് കീഴില്‍വരിക. ഇതിനായി സ്ഥലമടക്കം കണ്ടെത്തിയെങ്കിലും ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര തൊഴില്‍ വകുപ്പ് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇതുവരെ തുടങ്ങാനായിട്ടില്ല.ഒരു ഡോക്ടറോട് കൂടി ആരംഭിക്കുന്ന ഡിസ്‌പെന്‍സറികളില്‍ പുതുതായി ഒന്‍പത് തസ്തികകളാണ് സൃഷ്ടിക്കുന്നത്. അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, അക്‌സീലറി നഴ്‌സ് മിഡ് വൈഫ്, ക്ലര്‍ക്ക്, നഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ഓഫിസ് അറ്റന്‍ഡന്റ്,പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയാണ് തസ്തികകള്‍.പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും നിയമനം നടത്താന്‍ തീരുമാനിച്ചിരുന്നു.
പാലക്കാട്-കോഴിക്കോട് ദേശീയപാത 213 കരിപ്പൂര്‍ വിമാനത്താവള റോഡ് ജങ്ഷന്‍ കൊളത്തൂരില്‍ ഫ്‌ളൈ ഓവറിനുള്ള അനുമതിയായെങ്കിലും ഇതുവരെ തുടങ്ങാനായിട്ടില്ല. 23 കോടിയാണ് ഇതിനായി വകയിരുത്തിയെങ്കിലും ഭൂമി ഏറ്റെടുക്കലിനടക്കം ഫണ്ട് തികയാതെ വരികയായിരുന്നു. അന്താരാഷ്ട്ര വിമനത്താവള റോഡിലേക്ക് കയറുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.ഇതിന് പരിഹാരമാകുന്നതിന് വേണ്ടിയാണ് ഫ്‌ളൈ ഓവര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വാഴക്കാട് ഐ.ടി.ഐ തുടങ്ങാനുളള നടപടിയും ആരംഭിച്ചിട്ടില്ല.
സ്ഥലം ലഭ്യമാക്കുന്നതിനലെ പ്രശ്‌നങ്ങളാണ് ഐ.ടി.ഐ സ്ഥാപിക്കുന്നതിലും പ്രതിസന്ധിയിലായത്.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയായ കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രി പേരില്‍ മാത്രം താലൂക്ക് ആശുപത്രിയും പ്രവര്‍ത്തിയില്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുമാണ്.ആശുപത്രിക്കും ശാപമോക്ഷമാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."