HOME
DETAILS

റിയാദ് ഒട്ടകമേള മാസം 17 മുതല്‍; പങ്കെടുക്കുന്നത് മുപ്പതിനായിരത്തോളം ഒട്ടകങ്ങള്‍

ADVERTISEMENT
  
backup
March 06 2017 | 06:03 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%92%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-17-%e0%b4%ae%e0%b5%81%e0%b4%a4

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകമേള ഈ മാസം 17 മുതല്‍ അടുത്ത മാസം 15 വരെ തലസ്ഥാന നഗരിയായ റിയാദില്‍ അരങ്ങേറും. ഏകദേശം മുപ്പതിനായിരത്തിലധികം ഒട്ടകങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ഒട്ടകമേളക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഒട്ടകങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ സമ്മാനങ്ങളാണ് ഒന്നാം സ്ഥാന വിജയിയെ കാത്തിരിക്കുന്നത്.

സഊദി അറേബ്യയിലെ ഒട്ടകങ്ങള്‍ക്ക് പുറമെ, അയാള്‍ രാജ്യങ്ങളായ യു എ ഇ , കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുപതു ശതമാനത്തോളം ഒട്ടകങ്ങളും പങ്കെടുക്കും. രണ്ടു ദശലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഒട്ടകമേള ലോകത്തെ ഏറ്റവും വലിയ പൈതൃകോത്സവമായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശം.
ഗോത്ര സംസ്‌കൃതിയുടെ ഭാഗമായ ഈ ഉത്സവം തെക്കന്‍ സഊദിയിലെ ഖഹ് താനി ഗോത്രങ്ങള്‍ക്കിടയില്‍ പുരാതന കാലം മുതല്‍ക്ക് തന്നെ നടന്നു പോരുന്നുണ്ട്. അല്‍ വാദ എന്ന വെള്ള ഒട്ടകം, അല്‍ ഷോള്‍ എന്ന മഞ്ഞ ഒട്ടകം, അല്‍ സഫര്‍ എന്ന സ്വര്‍ണ്ണ ഒട്ടകം, അല്‍ മാജത്തിന്‍ എന്ന ഇരുണ്ട ഒട്ടകം, ഇളം ചുവപ്പ് നിറമുള്ള അല്‍ ഹോമര്‍ , തവിട്ടു നിറമുള്ള ഒട്ടകങ്ങള്‍ എന്നിങ്ങനെ വിവിധയിനങ്ങളിലെ ഒട്ടകങ്ങള്‍ക്കായാണ് മത്സരം നടക്കുക. തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, കണ്ണുകളുടെ വലിപ്പം, പുരികം, ചെവി എന്നിവയുടെ സൗന്ദര്യം, നിറം, രീതി, എന്നിവ മാനദണ്ഡമാക്കിയാണ് മത്സരം അരങ്ങേറുക.
ഒട്ടക മത്സരങ്ങളോടനുബന്ധിച്ചു പരമ്പരാഗത നൃത്ത സംഗീത പരിപാടികള്‍, ചൊല്ലല്‍ മത്സരം, നാടന്‍ പാട്ടു മത്സരങ്ങള്‍, എന്നീ പരിപാടികളും ഒട്ടക ലേലം, ഒട്ടക പരേഡ് തുടങ്ങിയവയും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  6 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  6 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  7 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  7 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  7 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  8 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  8 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  8 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  8 hours ago