HOME
DETAILS

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

  
Farzana
July 08 2025 | 02:07 AM

Pathanamthitta Quarry Accident Search Continues for Missing Worker

പത്തനംതിട്ട: കോന്നി പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളില്‍ കൂറ്റന്‍ പാറ വീണ അപകടത്തില്‍ ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ പുനഃരാരംഭിച്ചു. ബീഹാര്‍ സ്വദേശി അജയ് റാവുവിനെയാണ് ഇനി കണ്ടെത്താനുള്ളത്.  ഫയര്‍ഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ വലിയ പാറക്കഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. പാറമടയുടെ ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായി.  പാറമടയില്‍ മുകളില്‍ നിന്ന് കല്ലുകള്‍ അടര്‍ന്നു വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കി. ദുഷ്‌കരമായതിനെ തുടര്‍ന്നാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലും പാറ കഷ്ണങ്ങള്‍ വീണിരുന്നു. ഇതോടെയാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.  ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മറ്റ് തൊഴിലാളികളും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന തുടരുന്നതിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 

120 ഏക്കര്‍ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പാറമടയ്‌ക്കെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. പാറമടയിലെ ക്രഷറിന്റെ ലൈസന്‍സ് കഴിഞ്ഞ ജൂണ്‍ 30-ന് അവസാനിച്ചതാണ്. കോന്നി പഞ്ചായത്തില്‍ മുന്‍ അംഗം ബിജി കെ. വര്‍ഗീസ് പാറമടയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം നടത്തും.

 

Rescue operations are still underway after the tragic quarry accident in Pathanamthitta. Authorities continue their efforts to locate the remaining missing person amidst debris and challenging conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  5 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  6 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  6 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  7 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  7 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  7 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  8 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  9 hours ago