HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

  
Shaheer
July 08 2025 | 04:07 AM

British Teenager Released from Dubai Jail

ദുബൈ: പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ദുബൈയില്‍ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് കൗമാരക്കാരന്‍ മാര്‍ക്കസ് ഫക്കാനയെ വിട്ടയച്ചു. ബലിപെരുന്നാളിനേട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് 985 തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ഈ പട്ടികയില്‍ മാര്‍ക്കസ് ഫക്കാനയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫക്കാനയെ മോചിപ്പിച്ചതെന്ന് ദുബൈ സര്‍ക്കാരിന്റെ മീഡിയഓഫീസ് അറിയിച്ചു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, വടക്കന്‍ ലണ്ടനിലെ ടോട്ടന്‍ഹാമില്‍ നിന്നുള്ള 19 കാരനായ ഫക്കാനയെ ഡിസംബറില്‍ യുഎഇയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിക്ക് 17 വയസ്സ് മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ വിവാഹം കഴിക്കാനുള്ള പ്രായം 18 വയസ്സാണ്.

'ഫക്കാന ഈദ് മാപ്പില്‍ മോചിതനായി,' യുകെയിലെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസിന്റെ (എഫ്‌സിഡിഒ) വക്താവിനെ ഉദ്ധരിച്ച് ബിബിസി പറഞ്ഞു: 

'മാധ്യമ ശ്രദ്ധയില്ലാതെ യുകെയിലേക്ക് മടങ്ങാനും കുടുംബത്തെ കാണാനും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തു,' എഫ്‌സിഡിഒ കൂട്ടിച്ചേര്‍ത്തു.

യുഎഇ ഭരണാധികാരികള്‍ കഴിഞ്ഞ മാസം നൂറുകണക്കിന് തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയത്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 963 തടവുകാരെ ശിക്ഷാ, തിരുത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു.

ദുബൈയിലെ ജയിലുകളില്‍ നിന്ന് 985 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാന്‍ ഷെയ്ഖ് മുഹമ്മദും ഉത്തരവിട്ടിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പ് പരിഗണിച്ചാണ് തടവുകാര്‍ക്ക് രാജകീയ മാപ്പിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയത്.

ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ, ദേശീയ ദിനം തുടങ്ങിയ പ്രധാന മതപരവും ദേശീയവുമായ അവസരങ്ങള്‍ക്ക് മുമ്പായി രാജ്യത്തെ ഭരണാധികാരികള്‍ പലപ്പോഴും തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്. ഈ പ്രവൃത്തികളെ കാരുണ്യ പ്രവൃത്തികളായും പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനഃസംയോജനത്തിനുമുള്ള അവസരങ്ങളായും കാണുന്നു.

Authorities in Dubai have released a British teenager who was jailed in connection with a case involving an underage girl. The circumstances surrounding the case and the legal process have drawn international attention.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  3 hours ago
No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  3 hours ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  4 hours ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  5 hours ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  5 hours ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  5 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  6 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  6 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  7 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  7 hours ago

No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  9 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  10 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  10 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  11 hours ago