മുസ്‌ലിം സമൂഹം ആത്മീയ നേതൃത്തത്തെ മുറുകെ പിടിക്കുക: അബ്ബാസലി തങ്ങൾ
ബുറൈദ: വംശീയ വേറിയന്മാർ മുസ്‌ലിം സമൂഹത്തെ തിരഞ്ഞു പിടിച്ചു അതിക്രൂരമായി അക്രമങ്ങൾ അഴിച്ചുവിടുകയും ഇന്ത്യ നിലനിർത്തിപോന്ന മതേതരത്വം ഭരണസിരാ കേന്ദ്രത്തിന്റെ മുക്കിനു താഴെ തന്നെ തച്ചുടക്കുന്ന വർഗീയ ശക്തികൾ നാട് ഭരിക്കുന്ന ഈ കാലത്തു മുസ്‌ലിം സമൂഹം ഭയപ്പെടാതെ ആത്മീയ നേതൃത്വത്തെ മുറുകെ പിടിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
'അണിചേരാം ഈ സംഘശക്തിയിൽ' എന്ന പ്രേമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആചരിക്കുന്ന മെമ്പർഷിപ് ക്യാമ്പയിന്റെ ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ക്യാമ്പയിന്റെയും പ്രാർത്ഥനാ സദസ്സിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. അബ്ദുൽ ഖാദർ പാലാഴി ആദ്യ മെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി. സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു.
"വർത്തമാന കാലത്തിലെ മുസ് ലിമിന്റെ നിലപാട് " എന്ന വിഷയത്തിൽ, അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. അയ്യൂബ് കൂളിമാട് ആശംസയർപ്പിച്ചു. ബഷീർ ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമത്തിൽ ശമീർ കുന്ദമംഗലം ഖിറാഅത്ത് നടത്തി. അബ്ദുൽ സാഖ് അറക്കൽ സ്വാഗതവും ശിഹാബ് തലക്കട്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."