HOME
DETAILS
MAL
എം.എ യൂസഫലിക്ക് സഊദി പെര്‍മനന്റ് പ്രീമിയം റസിഡന്‍സി കാർഡ്: ആദ്യ ഇന്ത്യക്കാരൻ
backup
March 02 2020 | 16:03 PM
റിയാദ്: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സഊദിയിൽ പെര്‍മനന്റ് പ്രീമിയം റസിഡന്‍സി പെര്‍മിറ്റ് (ഗ്രീന്‍ കാര്‍ഡ്) ലഭിച്ചു. വിവിധ സൗകര്യങ്ങൾ ലഭിക്കുന്ന ഈ കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായനായി യൂസുഫലി മാറി.
വിദേശികള്‍ക്ക് സ്‌പോണ്‍സറെക്കൂടാതെ സ്വന്തമായി നിക്ഷേപം നടത്താനും ബിസിനസ് നടത്താനും ഭൂമി ഇടപാടുകള്‍ നടത്താമടക്കം നിരവധി സൗകര്യങ്ങളാണ് പെര്‍മനന്റ് പ്രീമിയം റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നവർക്ക് ലഭിക്കുന്നത്.
സഊദിയിൽ ഇത്തരമൊരു കാർഡ് ലഭിച്ചതോടെ ഒരു നിക്ഷേപകനെന്ന നിലയിൽ ഏറ്റവും നല്ല സുവര്‍ണാവസരമാണ് ലഭിച്ചതെന്ന് എം.എ യൂസഫലി അഭിപ്രായപ്പെട്ടു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഊര്‍ജസ്വലവും ഭാവനാ സമ്പന്നവുമായ നേതൃത്വത്തിന്‍ കീഴില്‍ നിക്ഷേപകര്‍ക്ക് ലഭിച്ച ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനും സൗദിയുടെ സാമ്പത്തികാഭിവൃദ്ധിയില്‍ പങ്കാളികളാകാനും ബിസിനസുകാരായ എല്ലാ ഇന്ത്യക്കാരും മറ്റ് വിദേശികളും മുന്നോട്ട് വരണമെന്നാണ് തന്റെ അഭിപ്രായം.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായികളെ സഊദിയിലേക്ക് ആകര്‍ഷിക്കുന്നതിനും ലുലുവിനെ സംബന്ധിച്ചേടത്തോളം കാര്‍ഷിക വിളകളുടെ കയറ്റുമതി രംഗത്ത് പുതിയ അധ്യായം തുറക്കുന്നതിനും പ്രീമിയം റസിഡന്‍സി സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് യൂസഫലി പറഞ്ഞു. യൂസഫലിയുടെ വീഡിയോയും പ്രീമിയം റെസിഡൻസി ട്വിറ്ററിൽ പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."