HOME
DETAILS

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

  
Ajay
November 24 2024 | 14:11 PM

Happy Kerala Santosh Trophy Final Round  Pondicherry was crushed by 7 unanswered goals

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ റൗണ്ട് ബർത്ത് ഉറപ്പാക്കി കേരളം. ​യോ​ഗ്യതാ റൗണ്ടിൽ മറുപടിയില്ലാത്ത 18 ​ഗോളടിച്ചു കൂട്ടിയാണ് കേരളത്തിന്റെ തകർപ്പൻ മുന്നേറ്റം. ഇന്ന് പോണ്ടിച്ചേരിയെ മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക് കേരളം തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത 10 ​ഗോളിനു കേരളം ലക്ഷദ്വീപിനെ തോൽപ്പിച്ചിരുന്നു.

പോണ്ടിച്ചേരിക്കെതിരായ പോരാട്ടത്തിൽ ഇ സജീഷ്, നസീബ് റഹ്മാൻ എന്നിവർ ഇരട്ട ​ഗോളുകൾ നേടി. ഹൈദരാബാദിൽ ഡിസംബറിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.ഇന്ന് സമനില മതിയായിരുന്നു കേരളത്തിനു ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ. എന്നാൽ ആധികാരിക വിജയത്തിലൂടെയാണ് കേരളം മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്.പോണ്ടിച്ചേരിക്കെതിരായ പോരാട്ടത്തിൽ 11ാം മിനിറ്റിലാണ് കേരളം ​ഗോളടി ആരംഭിച്ചത്. 11ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്ക് ​ഗനി അഹമ്മദ് നി​ഗം ആണ് ​ഗോൾ വേട്ടക്ക് തുടക്കമിട്ടത്.

രണ്ടാം ഗോള്‍ 14ാം മിനിറ്റില്‍. നസീബാണ് സ്‌കോറര്‍. മൂന്നാം ഗോള്‍ 20ാം മിനിറ്റിലെത്തി. സജീഷായിരുന്നു സ്‌കോറര്‍. ശേഷിച്ച നാല് ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. 53ാം മിനിറ്റില്‍ ക്രിസ്റ്റിയാണ് നാലാം ഗോള്‍ വലയിലാക്കിയത്. നസീബ് 64ലും സജീഷ് 67ലും തങ്ങളുടെ രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ഷിജിന്‍ കേരളത്തിൻ്റേ പട്ടിക പൂര്‍ത്തിയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  30 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago