HOME
DETAILS
MAL
സാമൂഹ്യശാസ്ത്രം
backup
March 03 2020 | 04:03 AM
ശിലായുഗം
പ്രാചീന യുഗത്തിലെ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച മുഖ്യവസ്തു ശിലയായിരുന്നു.ഇതിനാല്‍ തന്നെ ഈ കാലഘട്ടം ശിലായുഗം എന്ന് അറിയപ്പെടുന്നു.
ശിലകള്‍ മുഖ്യമായും മൃഗങ്ങളെ വേട്ടയാടാനും കാട്ടുകിഴങ്ങുകള്‍ കുഴിച്ചെടുക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്. ആയുധങ്ങളായി പരുക്കന്‍ കല്ലുകള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ പ്രാചീനശിലായുഗം എന്നു വിളിക്കുന്നു. ഈ കാലഘട്ടത്തിലാണ് മനുഷ്യന്‍ തീ ഉപയോഗിക്കാന്‍ തുടങ്ങിയത്.
ആധുനിക ശിലായുഗം
ആയുധങ്ങളായി കൂടുതല്‍ മൂര്‍ച്ചപ്പെടുത്തിയതും മിനുസപ്പെടുത്തിയതുമായ കല്ലുകള്‍ ഉപയോഗിച്ചിരുന്ന കാലമാണ് ആധുനിക ശിലായുഗം.
താമ്രശിലായുഗം
ശിലായുധങ്ങള്‍ക്കൊപ്പം ചെമ്പ് കൊണ്ടുള്ള ഉപകരണങ്ങളും മനുഷ്യന്‍ ഉപയോഗിച്ച് തുടങ്ങി.ഈ കാലഘട്ടമാണ് താമ്രശിലായുഗം
വെങ്കലയുഗം
ഈയവും ചെമ്പും ഉരുക്കിച്ചേര്‍ത്ത് വെങ്കലം നിര്‍മിച്ചതോടുകൂടി ആയുധമായി മനുഷ്യന്‍ വെങ്കലം ഉപയോഗിക്കാന്‍ തുടങ്ങി.ഈ കാലഘട്ടമാണ് വെങ്കലയുഗം.
തൊഴില്‍
വരുമാനം ലഭിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് തൊഴില്‍. ഓരോ കുടുംബത്തിന്റെയും വരുമാനസ്രോതസാണ് തൊഴില്‍. തൊഴിലിന്റെ പ്രതിഫലം ശമ്പളമായോ കൂലിയായോ ആണ് നല്‍കുന്നത്. നമ്മുടെ രാജ്യത്ത് വരുമാനത്തിനായി വ്യത്യസ്ത തൊഴിലുകള്‍ സ്വീകരിച്ച് വരുന്നു. ഇന്ത്യന്‍ റെയില്‍വേയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനം.
വരുമാന സ്രോതസ്
പ്രതിഫലം പ്രദാനം ചെയ്യുന്ന പ്രയത്‌നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ് എന്ന പേരില്‍ അറിയപ്പെടുന്നത്. കുടുംബങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നത് നിക്ഷേപങ്ങള്‍,കച്ചവടം,വ്യവസായം,കൃഷി,വസ്തുവകകള്‍,സേവനങ്ങള്‍ തുടങ്ങിയ സ്രോതസുകളില്‍ നിന്നാണ്.
സാമ്പത്തിക സുരക്ഷിതത്വം
ഒരു കുടുംബത്തിന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ചെലവുണ്ടാകുമ്പോഴാണ് സാമ്പത്തികപ്രതിസന്ധി ഉണ്ടാകുന്നത്. എന്നാല്‍ ചെലവ് വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ സാമ്പത്തിക മിച്ചമുണ്ടാകുന്നു.
ബാങ്ക് ഡെപ്പോസിറ്റ്, ചിട്ടി, സ്വര്‍ണം തുടങ്ങിയ മാര്‍ഗങ്ങള്‍ സാമ്പത്തിക മിച്ചം സ്വരൂപിക്കാന്‍ ഉപയോഗപ്പെടുത്താറുണ്ട്. മിച്ചംവയ്ക്കുന്ന തുക കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു. നിത്യജീവിതത്തില്‍ ആകസ്തമികമായി ഉണ്ടാകുന്ന അപകടങ്ങള്‍, രോഗം, വിവാഹം തുടങ്ങിയവ പല കുടുംബത്തിന്റെയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത് മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്തതാണ്.
മിതവ്യയം
മിതവ്യയശീലം നാം പാലിക്കാന്‍ ശ്രമിക്കണം. വിവേകപൂര്‍വം ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നാം ശ്രമിക്കണം. ആഢംബര വസ്തുക്കള്‍ ഉപേക്ഷിക്കുക, നിത്യോപയോഗവുമായി ബന്ധപ്പെട്ട് വീട്ടില്‍ ഉല്‍പ്പാദിക്കാന്‍ കഴിയുന്നവ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക, പരസ്യങ്ങളുടെ പ്രലോഭനങ്ങളില്‍ വീണ് അനാവശ്യമായ വസ്തുക്കള്‍ വാങ്ങിക്കൂട്ടാതിരിക്കാന്‍ ശ്രമിക്കുക തുടങ്ങിയവ മിതവ്യതശീലങ്ങളില്‍പെട്ടവയാണ്
കുടുംബ ബജറ്റ്
കുടുംബത്തിന്റെ വരുമാനവും പ്രതീക്ഷിക്കുന്ന ചെലവും മുന്‍കൂട്ടി തയാറാക്കുന്നതാണ് കുടുംബ ബജറ്റ്. കുടുംബ ബജറ്റ് തയാറാക്കുന്നതുമൂലം വരവിനനുസരിച്ച് ചെലവ് ക്രമപ്പെടുത്താനും മുന്‍ഗണന നിശ്ചയിച്ച് ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുന്നു.
സാമ്പത്തിക വര്‍ഷം
ജനുവരി മുതല്‍ ഡിസംബര്‍ വരെയാണല്ലോ നാം ഒരുവര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷമായി ആചരിക്കുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയില്‍ കേന്ദ്രബജറ്റും സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്നു.
മുന്‍ഗണനാക്രമം
നമ്മുടെ വീട്ടില്‍ ദിനംപ്രതി ഓരോ ആവശ്യങ്ങളുണ്ടാകാറുണ്ട്. എല്ലാം ആവശ്യങ്ങളും അത്യാവശ്യമല്ല. ചില ആവശ്യങ്ങള്‍ മാറ്റി വയ്ക്കാന്‍ സാധിക്കും. വീട്ടില്‍ ചെലവും ഇപ്രകാരം തന്നെയാണ്. കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യങ്ങളുടെ മുന്‍ഗണനാക്രമമുണ്ടാക്കുന്നത് ഒരു കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്‍കും.
ഡല്‍ഹി
സിന്ധു നദി സമതലത്തില്‍ സ്ഥിതി ചെയ്യുന്നു. ആരവല്ലി പര്‍വതനിരകള്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഡല്‍ഹിക്ക് സംരക്ഷണം നല്‍കുന്നു. പര്‍വത നിരകളിലെ പാറക്കൂട്ടങ്ങളില്‍നിന്ന് കോട്ടകൊത്തളങ്ങള്‍ക്കാവശ്യമായ കല്ലുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും യമുനാനദിയില്‍നിന്നുള്ള ജലലഭ്യതയും ഭരണാധികാരികളെ ഡല്‍ഹിയിലേക്ക് ആകര്‍ഷിച്ചു. സി.ഇ എട്ടാം നൂറ്റാണ്ടില്‍ രജപുത്രവിഭാഗത്തില്‍പെട്ട തൊമരരാജാക്കന്മാര്‍ ദില്ലിക എന്ന പേരില്‍ ഡല്‍ഹിയെ അധികാര കേന്ദ്രമാക്കി. തുടര്‍ന്ന് ചൗഹാന്‍ രാജവംശം ഡല്‍ഹി ഭരിച്ചു. ചൗഹാന്‍ രാജവംശത്തെ കീഴടക്കിയ ഘോറിലെ മുഹമ്മദാണ് പിന്നീട് ഡല്‍ഹി ഭരിച്ചത്.
ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍
ചോളരാജ്യം
ദക്ഷിണേന്ത്യയിലെ പ്രധാനരാജ്യം. സി.ഇ ഒമ്പതാം നൂറ്റാണ്ടാണ് പ്രബലകാലം. പ്രധാന രാജാക്കന്മാര്‍: രാജരാജ ചോളന്‍, രാജേന്ദ്ര ചോളന്‍.
വിജയനഗരം
സ്ഥാപകര്‍: ഹരിഹരന്‍, ബുക്കന്‍. പ്രധാനഭരണാധികാരി: കൃഷ്ണദേവരായര്‍
ബാഹ്മിനി രാജ്യം
സ്ഥാപകന്‍ അലാവുദ്ദീന്‍ ഹസ്സന്‍ ബാഹന്‍ഷാ
പശ്ചിമേന്ത്യന്‍ രാജ്യം
മറാത്ത രാജ്യം
പതിനേഴാം നൂറ്റാണ്ടാണ് പ്രബലകാലം. പ്രധാന ഭരണാധികാരി ശിവജി ആണ്. ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര് ഛത്രപതി. ആസ്ഥാനം പൂനെ.
പാനിപ്പത്ത് യുദ്ധം
ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബര്‍ മുഗള്‍ ഭരണത്തിന് തുടക്കം കുറിച്ചത് പാനിപ്പത്ത് യുദ്ധത്തിലൂടെയായിരുന്നു. 1526 ലാണ് ഈ യുദ്ധം നടന്നത്.
ഇഖ്തയും ജാഗിര്‍ദാരിയും
മധ്യകാലഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്നു. ഈ സമ്പ്രദായം സല്‍ത്തനത്ത് കാലഘട്ടത്തില്‍ ഇഖ്ത എന്നും മുഗള്‍ കാലഘട്ടത്തില്‍ ജാഗിര്‍ദാരി എന്നും അറിയപ്പെടുന്നു.
കൃഷി ചെയ്യാനുള്ള
അടിസ്ഥാനഘടകങ്ങള്‍
വളക്കൂറുള്ള മണ്ണ്, ജലലഭ്യത, അനുയോജ്യമായ കാലാവസ്ഥ, മനുഷ്യധ്വാനം
കേരളത്തിലെ പ്രധാന മണ്ണിനങ്ങള്‍
എക്കല്‍ മണ്ണ്, ചെമ്മണ്ണ്, വനമണ്ണ്, ലാറ്ററൈറ്റ് മണ്ണ്
തമിഴ്‌നാട്ടിലെ പ്രധാന മണ്ണിനങ്ങള്‍
എക്കല്‍ മണ്ണ്, ചെമ്മണ്ണ്, കറുത്ത മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, തീരദേശ മണ്ണ്
ജലലഭ്യത
കേരളത്തിലെ വാര്‍ഷിക ജലലഭ്യത 300 സെമി.ആണെങ്കില്‍ തമിഴ്‌നാട്ടില്‍ 95.9 സെ.മി മാത്രം.കേരളത്തില്‍ 44 നദികള്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ 14 നദികള്‍ മാത്രം
മലനാട്
കേരളത്തിന്റ കിഴക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു
സമുദ്രനിരപ്പില്‍നിന്നു വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു
ഏലം,തേയില എന്നിവ കൃഷി ചെയ്യുന്നു
ഇടനാട്
തീരപ്രദേശത്തിനും മലനാടിനും ഇടയിലാണ് ഇടനാട്
ധാരാളം മഴ ലഭിക്കുന്നു
ധാന്യങ്ങള്‍,പച്ചക്കറികള്‍,കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നീ കൃഷികള്‍ക്ക് അനുയോജ്യം
തീരപ്രദേശം
സമുദ്ര നിരപ്പില്‍നിന്നു അധികം ഉയരമില്ലാത്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
നെല്‍കൃഷി തെങ്ങ് കൃഷിക്കും അനുയോജ്യം
ഉല്‍പ്പാദനം
മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റു്‌നതിനുള്ള സാധനങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്ന പ്രക്രിയ
ഉല്‍പ്പന്നം
ഉല്‍പ്പാദന ഫലമായി ലഭിക്കുന്ന ഘടകമാണ് ഉല്‍പ്പന്നം
ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങള്‍
ഭൂമി, തൊഴില്‍, മൂലധനം, സംഘാടനം
മൂലധനത്തിന്റെ സവിശേഷതകള്‍
ചലനാത്മകം
തൊഴിലാളികളുടെ ഉല്‍പ്പന്ന നിര്‍മാണത്തിനുള്ള ശേഷി വര്‍ധിപ്പിക്കുന്നു
എല്ലാ ഉല്‍പ്പാദനഘടകങ്ങളേയും സഹായിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."