അന്തേവാസികള്‍ക്ക് സാന്ത്വനത്തിന്റെ മാധുര്യമേകി ഫേസ്ബുക്ക് കൂട്ടായ്മ
ഈരാറ്റുപേട്ട: മനസില്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മാധുര്യവുമായി എന്റെ ഇരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ പാലാ മരിയ സദനം അന്തേവാസികള്‍ക്കൊപ്പം ഒത്തു ചേര്‍ന്നു. പാട്ടും മധുരവിതരണവുമായി അരങ്ങേറിയ കലാസന്ധ്യ മാനസിക വെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ മൂന്നൂറോളം പേര്‍ക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റയും അപൂര്‍വ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗ്രൂപ്പ് നടത്തിവരുന്ന സേവന സന്നദ്ധ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു മരിയ സദനത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ മീഡിയ വണ്‍ പതിനാലാം രാവിലെ താരങ്ങളായ സല്‍മാന്‍, ഷഹബാസ്, മുര്‍ഷിദ്, അബ്ദുല്‍ ഹക്കിം എന്നിവര്‍ നയിച്ച ഗാനമേള അന്തേവാസികളെ ആഘോഷത്തിലാഴ്ത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ 'മുഹബ്ബത്തിന്‍ മധുരവുമായി ഹൃദയപൂര്‍വം എന്റെ ഈരാറ്റുപേട്ട' എന്ന പേരില്‍ നടന്ന കലാസന്ധ്യ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് അംഗം റഹീസ് പടിപ്പുരക്കല്‍ അധ്യക്ഷനായി. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വി.എം സിറാജ് കലാസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പതിനാലാം രാവ് താരങ്ങളെ മൊമന്റോ നല്‍കി ആദരിച്ചു. കൂട്ടായ്മ അംഗം ഹുസൈന്‍ അമ്പഴത്തിനാല്‍ സ്വാഗതം പറഞ്ഞു. ഗ്രുപ്പ് അംഗം അജ്മല്‍ഖാന്‍ 'എന്റെ ഈരാറ്റുപേട്ട'യെ പരിചയപ്പെടുത്തി. മരിയ സദനം ഡയറക്ടര്‍ സന്തോഷ് ആശംസയും ഗ്രൂപ്പംഗം ഫസില്‍ പരീത് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."