സനലിന്റെ ആത്മഹത്യ: ലൈഫ് മിഷന് അവകാശവാദം പൊളിഞ്ഞെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ലൈഫ് മിഷനില്‍ രണ്ടുലക്ഷം വീടുകള്‍ പണിതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ സനലിന്റെ ആത്മഹത്യ തെളിയിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
രണ്ടുലക്ഷം വീടുകളും അതിലേറേ പുഞ്ചിരികളും എന്നത് പരസ്യവാചകം മാത്രമാണ്. യഥാര്‍ഥത്തില്‍ നിലവിളികളാണ് കേരളത്തില്‍ പലയിടത്തും ഉയരുന്നത്. പ്രളയദുരിതബാധിതര്‍ക്കുള്ള അടിയന്തര സഹായമായ പതിനായിരം രൂപപോലും സനലിന് ഇതുവരെ ലഭിച്ചിട്ടില്ല. തകര്‍ന്നുപോയ വീട്ടില്‍ താമസിക്കാനാവാതെ തകരഷെഡ്ഡിലേക്ക് രണ്ടു പെണ്മക്കളുള്ള കുടുംബം താമസം മാറ്റി. ലൈഫ് മിഷന് ഈ പരിസരത്തുപോലും എത്തിയില്ല.
ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ 200 വീടുകളെങ്കിലും ഉണ്ടാകണം. ഒരു തദ്ദേശസ്ഥാപനത്തിലും ഇത്രയധികം വീടുകള്‍ നിര്‍മിച്ചതായി അറിയില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."