കിണറുകളിലെ ജലനിരപ്പുയരല്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
കൊണ്ടോട്ടി: ചെറുകാവ് പെരിങ്ങാവിലെ കിണറുകളില്‍ ജലനിരപ്പുയരുന്ന സ്ഥലം ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ്‌റാഫി, അസി. എന്‍ജിനീയര്‍ റഷീദലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴലില്‍ നിന്നുള്ള ചോര്‍ച്ച മൂലമാകാമെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയിലും സംശയം ബലപ്പെട്ടു.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ മുണ്ടകാശ്ശേരി സംഭരണിയില്‍ നിന്ന് രാമനാട്ടുകരയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കുഴലിന് സമീപത്തെ കിണറുകളിലാണ് പെരങ്ങാവില്‍ ജലനിരപ്പുയര്‍ന്നത്. 350 മില്ലീമീറ്റര്‍ വ്യാസമുള്ള കുഴലാണ് ഇവിടെയുള്ളത്. മൂന്ന് ദിവസമായി കുഴലിലൂടെ വെള്ളമൊഴുക്കുന്നില്ല. ഇന്നലെ രാവിലെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളമൊഴുക്കിയപ്പോള്‍ കിണറുകളിലെ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. തുടര്‍ന്ന് ലൈന്‍ ഓഫാക്കി.
ഇന്ന് മര്‍ദ്ദം കുറച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ലൈന്‍ തുറക്കും. തുടര്‍ന്നാകും ചോര്‍ച്ച സ്ഥിരീകരിക്കുക. റോഡിലൊരുഭാഗത്ത് ഈര്‍പ്പം കണ്ടതും കുഴലിലില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത ബലപ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ എട്ട് കിണറുകളിലും കുളത്തിലും വയലിലും വെളളം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."