മൂന്നാംക്ലാസുകാരിക്ക് സൂര്യാഘാതം
അഞ്ചല്‍: വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നാം ക്ലാസ്സുകാരിയെ സൂര്യാഘാതമേറ്റ നിലയില്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണ്ടൂര്‍ പേറ വടക്കതില്‍ എയ്ഞ്ചല്‍ ഭവനില്‍ ബിനു-സിജി ദമ്പതികളുടെ മകള്‍ ഏയ്ഞ്ചലി (8) നാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റത്. വീട്ടിനുള്ളില്‍ അസ്വസ്ഥയായി കാണപ്പെട്ട കുട്ടിയെ മാതാവ് സിജി വിശദമായി പരിശോധിച്ചപ്പോളാണ് കഴുത്തിലും ഇടത്തോള്‍ ഭാഗത്തും ചുവന്ന് തടിച്ച് ചൊള്ളിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിശുരോഗ വിദഗ്ദ്ധന് ഡോ. അവിനാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിക്ക് ചികിത്സ നടത്തിയത്. സൂര്യാഘാതത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള പ്രതിവിധികളെപ്പറ്റി രക്ഷാകര്ത്താക്കര്ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്കി. വാളകം ബഥനി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."