HOME
DETAILS

പിലിക്കോട് ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പ് മാനേജര്‍ വഞ്ചിച്ചത് സുഹൃത്തുക്കളേയും കലക്ഷന്‍ ഏജന്റുമാരെയും

  
backup
June 17 2016 | 23:06 PM

%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%87%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ചെറുവത്തൂര്‍: പിലിക്കോട് സര്‍വിസ് സഹകരണ ബേങ്ക് കാലിക്കടവ് ശാഖയില്‍ മാനേജര്‍ എം.വി ശരത് ചന്ദ്രന്‍ നടത്തിയ മുക്കുപണ്ട പണയതട്ടിപ്പില്‍ വഞ്ചിക്കപ്പെട്ടതു സുഹൃത്തുക്കളും ബാങ്ക് കലക്ഷന്‍ ഏജന്റുമാരും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ലക്ഷങ്ങളുടെ തട്ടിപ്പു നടന്നത്. അവശത കാരണം ബാങ്കിലെത്താന്‍ കഴിയാത്ത ഒരു സ്ത്രീ കുറച്ചു സ്വര്‍ണം പണയം വയ്ക്കുന്നതിനായി തന്നിട്ടുണ്ടെന്നും അവരെ സഹായിക്കാന്‍ നിങ്ങളുടെ പേരില്‍ ഈ സ്വര്‍ണം പണയം വയ്ക്കണം എന്നുമാണ് ഇയാള്‍ എല്ലാവരോടും ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനകം സ്വര്‍ണം തിരികെ എടുക്കുമെന്നും പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ശരത്ചന്ദ്രനിലുള്ള വിശ്വാസം കണക്കിലെടുത്താണ് എല്ലാവരും അതിനു സമ്മതിച്ചത്. ഇതിനാല്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ശരത് ചന്ദ്രന്‍. വിശ്വാസം കാട്ടി തന്നെയും വഞ്ചിച്ചുവെന്നാണ് ബാങ്ക് അപ്രൈസറും പറയുന്നത്.  തട്ടിപ്പ് നടന്ന വാര്‍ത്തയറിഞ്ഞ് വെള്ളിയാഴ്ച രാവിലെ മുതല്‍ ബേങ്കിലേക്ക് നിരവധി ഇടപാടുകാരും നാട്ടുകാരും എത്തിയിരുന്നു. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ തന്നെ ഏഴോളം തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ രണ്ടു മേശകളിലായി പണയപ്പണ്ടങ്ങള്‍ ക്രമീകരിച്ചു പരിശോധന നടത്തിയാണ് മുക്കുപണ്ടങ്ങള്‍ കണ്ടെത്തിയത്. സ്വര്‍ണത്തെ വെല്ലുന്ന രീതിയിലാണു മുക്കുപണ്ടങ്ങള്‍ തയാറാക്കിയിരുന്നത്. ഇത്രയും പണ്ടങ്ങള്‍ എവിടെ നിന്നു ലഭിച്ചുവെന്നും കണ്ടെത്തേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നുള്ളതും പൊലിസ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. 56 പാക്കറ്റുകളില്‍ മുക്കുപണ്ടങ്ങള്‍ മാത്രമായിരുന്നു. രണ്ടു പാക്കറ്റുകളില്‍ യഥാര്‍ഥ സ്വര്‍ണത്തോടൊപ്പം മുക്കുപണ്ടങ്ങളും കണ്ടെത്തി.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ആശങ്കയിലാണ്. തങ്ങളുടെ പേരില്‍ മറ്റൊരാള്‍ നടത്തിയ തട്ടിപ്പിനെ തുടര്‍ന്നു നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ശരത് ചന്ദ്രന്റെ വഞ്ചനയ്ക്ക് ഇരയായവര്‍.
അതേസമയം, ചില വ്യക്തികളുടെ പേരില്‍ ബോധപൂര്‍വം പണയം വെച്ച ഉരുപ്പടികളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നതെന്നും മറ്റു സ്വര്‍ണ ഉരുപ്പടികള്‍ക്കോ ലോക്കറില്‍ വച്ച സ്വര്‍ണത്തിനോ ഡപ്പോസിറ്റ് തുകയ്‌ക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഭരണസമിതി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago