കൂടുതൽ രാജ്യക്കാർക്ക് സഊദിയിൽ പ്രവേശന പ്രവേശന വിലക്കേർപ്പെടുത്തി
റിയാദ്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സഊദി അറേബ്യ കൂടുതൽ രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി. ഒമാൻ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് പുതുതായി വിലക്കേർപ്പെടുത്തിയത്. യു.എ.ഇ, കുവൈത്ത്, ബഹ് റൈൻ, ലെബെനോൻ, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ വിലക്ക് പ്രാഭല്യത്തിൽ വന്നിരുന്നു. സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും ഈ നിയമം ബാധകമായിരിക്കും. അതെ സമയം റോഡ് മാർഗ്ഗം ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം തുടരുന്നുണ്ട്. രാജ്യത്തെത്തുന്ന സ്വദേശികളും വിദേശികളും പ്രവേശന കേന്ദ്രങ്ങളിൽ യതാർത്ഥ ആരോഗ്യ വിവരം അറിയിക്കണമെന്നും അല്ലാത്ത പക്ഷം അഞ്ചു ലക്ഷം റിയാൽ വരെ പിഴയായി ഈടാക്കുമെന്നും കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും സഊദിയിലെത്തിയവർ ഉടനെ 937 നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
കൊറോണക്കെതിരെ രാജ്യ വ്യാപകമായി കർശനമായ നിയന്ത്രണങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമാണ് സഊദി ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. വിമാനത്താവ ളങ്ങളിൽ കുറ്റമറ്റ രീതിയിലുള്ള പരിശോധനകളാണ് നടക്കുന്നത്. ഷോപ്പിംഗ് മാളുകളിലും മസ്ജിദുകളിലും അണു വിമുക്തമാക്കുന്നതിന് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."