വിജിലന്‍സ് പരിശോധന: തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകളുടെ ചുരളഴിയുന്നു
കാക്കനാട്: വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകളുടെ ചുരളഴിയുന്നു. ഒരേ റോഡിന് രണ്ടണ്ടും മൂന്നും പേരുകളില്‍ നിര്‍മാണം നടത്തി ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ജനങ്ങളില്‍ നിന്ന് ക്രമക്കേടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് വിജിലന്‍സ് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയെ തുടര്‍ന്ന് ജനങ്ങള്‍ പരാതി ഉന്നയിച്ച ഫയലുകള്‍ വിജിലന്‍സ് മുനിസിപ്പല്‍ അധികൃതരില്‍ നിന്ന് ചോദിച്ചുവാങ്ങുകയായിരുന്നു.
പടനാട്ട്പറമ്പ് തോട് സൈഡ് സംരക്ഷണ ഭിത്തി നിര്‍മാണത്തിന് മൂന്ന് പേരുകളിലാണ് ലക്ഷങ്ങള്‍ വെട്ടിച്ചത്. ആദ്യം പടനാട്ട്പറമ്പ് തോട് സംരക്ഷണ ഭിത്തി നിര്‍മാണം ഒന്നാം ഘട്ടമെന്നും രണ്ടണ്ടാമത് പടനാട്ട്പറമ്പ് തോട് സംരക്ഷണഭിത്തി നിര്‍മാണം കവര്‍ സ്ലാബ് എന്ന പേരിലും ഒടുവില്‍ പടനാട്ട്പറമ്പ് തോട് സൈഡ് സംരക്ഷണ ഭിത്തി നിര്‍മാണം, കവറിങ് സ്ലാബ് രണ്ടണ്ടാം ഘട്ടം എന്നീ പേരുകളിലുമാണ് നിര്‍മാണം നടത്തിയതായി വ്യാജ രേഖയുണ്ടണ്ടാക്കി തട്ടിപ്പ് നടത്തിയത്.
ഇ.കെ മുഹമ്മദ് റോഡില്‍ കലുങ്ക്, കാന നിര്‍മാണങ്ങള്‍ക്ക് രണ്ടണ്ട് പദ്ധതികളാക്കിയായിരുന്നു ക്രമക്കേടുകള്‍. പൊതുമരാമത്ത് ജോലികളില്‍ ഉപഭോക്തൃസമിതി കണ്‍വീനര്‍മാരില്‍ പലരെയും ബിനാമികളാക്കിയാണ് ലക്ഷങ്ങളുടെ ബില്ല് മാറ്റിയെടുത്തത്.
പുക്കാട്ടുപടി സ്വദേശിയും വാഴക്കാലയില്‍ ബാഗ്‌നിര്‍മാണ സ്ഥാപനം നടത്തുന്നയാളുടെ പേരില്‍ മൂന്ന് പ്രവശ്യം ബില്ല് മാറിയെടുത്തിട്ടുണ്ടണ്ട്. കരുമക്കാട് വാര്‍ഡില്‍ നടത്തിയ നിര്‍മാണ ജോലിക്ക് വാര്‍ഡിലെ അംഗമല്ലാത്തയാള്‍ ഉപഭോകൃത കമ്മിറ്റി കണ്‍വീനറാക്കി ലക്ഷങ്ങളുടെ ഫണ്ടണ്ട് മാറ്റി നല്‍കിയതിന് വിജിലന്‍സ് നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ മുനിസിപ്പല്‍ ഭരണമിതിയുടെ ഒടുവിലത്തെ എട്ട് മാസങ്ങളിലാണ് ക്രമക്കേടുകള്‍ കൂടുതലും അരങ്ങേറിയത്. യു.ഡി.എഫായിരുന്നു ഭരണത്തിലെങ്കിലും ഇടത് കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളിലും പൊതുമരാമത്ത് ജോലികളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. നിലവാരമില്ലാത്ത ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കക്ഷി വ്യത്യാമുണ്ടണ്ടായിരുന്നില്ല. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്തയാല്‍ തന്നെയാണ് തൃക്കാക്കരയിലും കരാറെടുത്തത്. ഓരോ വാര്‍ഡിലും 30 മുതല്‍ 40 വരെ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചത് വഴി ലക്ഷങ്ങളാണ് നഗരസഭ ഫണ്ടണ്ടില്‍ നിന്ന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."