ഖത്തറിലെ പള്ളികളില്‍ നിയന്ത്രണം; ഒരു നിസ്‌ക്കാരത്തിനു 20 മിനിട്ട് മാത്രം തുറന്നിടും, 6 നിര്‍ദേശങ്ങള്‍
ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചു. പള്ളി പരിപാലിക്കുന്നവരും പ്രാര്‍ഥനയ്ക്കായി പോകുന്നവരും ഈ നിബന്ധനകള്‍ പാലിക്കണം. കൊറോണ പകരുന്നത് തടയാന്‍ പള്ളികളില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
1. ബാങ്ക് വിളി കഴിഞ്ഞാല്‍ 5 മിനിറ്റിനകം നിസ്‌കാരം ആരംഭിക്കണം
2. നിസ്‌കാരം കഴിഞ്ഞ് 15 മിനിറ്റിനകം പള്ളി അടക്കണം
3. പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പള്ളികളിലേക്ക് വരരുത്
4. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ സ്വന്തമായി മാറ്റ്(മുസല്ല) കൊണ്ടുവരണം
5. പള്ളിയും പരിസരവും ദിവസേന നല്ല രീതിയില്‍ ശുചീകരിക്കണം
6. രോഗം പകരാന്‍ സാധ്യതയുള്ള കപ്പുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ക്ക് സമീപത്തു നിന്ന് മാറ്റണം. സോപ്പ് കട്ടകള്‍, ചവറ്റുകുട്ടകള്‍ എന്നിവയും പള്ളികളില്‍ നിന്ന് നീക്കം ചെയ്യണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."