കൊറോണ: സഊദി റീ എന്‍ട്രി വിസയില്‍ പ്രത്യേക ഇളവിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം
ജിദ്ദ: സഊദി റീ എന്‍ട്രി വിസയില്‍ പ്രത്യേക ഇളവിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഐ സി എഫ് പ്രധാനമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കോവിഡ്-19 കൊറോണ വൈറസ് രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിന്റെ അടിസ്ഥാനത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ ഏറ്റവുംകൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയിൽ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോന്ന പലരും തിരിച്ചുപോവാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. റീ എന്‍ട്രി പിരീഡ് കഴിഞ്ഞാല്‍ സൗദിയിലേക്ക് തിരിചു പോവാന്‍ കഴിയില്ല.
ഇതുമൂലം നിരവധി പേര്‍ക്ക് ജോലി നഷ്ടപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെട്ട് റീ എന്‍ട്രി വിസക്ക് പ്രത്യേകം ഇളവ് അനുവദിക്കാന്‍ ശ്രമിക്കണമെന്നും പ്രത്യക സാഹചര്യം മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് തടയണമെന്നും ഐ സി എഫ് നാഷണല്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി, ബഹു. വിദേശകാര്യ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. യോഗത്തില്‍ നാഷണല്‍ പ്രെസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷ്യം വഹിച്ചു. ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, സലിം പാലച്ചിറ, ഉമര്‍ സഖാഫി മൂര്‍ക്കനാട്, റഷീദ് സഖാഫി മുക്കം, സുബൈര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബ്ദുസലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."