HOME
DETAILS

കോവിഡ്: പി.എസ്.സി മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

  
backup
March 12 2020 | 17:03 PM

p-s-c-exam-postpone-issue

കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതോടൊപ്പം പ്രമാണ പരിശോധന, സര്‍വീസ് വേരിഫിക്കേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ ഓഫീസുകളിലും പഞ്ചിംഗ് താല്‍കാലികമായി നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു.

മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 33118, 33218, 33318, 33418 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2(മലയാളം), കാറ്റഗറി നമ്പര്‍ 53917, 13411 വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്കുള്ള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്‌റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്പര്‍ 4119 വിജ്ഞാപന പ്രകാരം പൊലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരിക്കുകയാണ്.
20 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കാറ്റഗറി നമ്പര്‍ 12017 വിജ്ഞാപന പ്രകാരമുള്ള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 6518 വിജ്ഞാപന പ്രകാരമുള്ള എറണാകുളം ജില്ലയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍(എന്‍സിഎഎസ്‌സിസിസി) കാറ്റഗറി നമ്പര്‍ 65317 വിജ്ഞാപനപ്രകാരമുള്ള വനിത പൊലീസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍ 62617 മുതല്‍ 63417 വരെയുള്ള വിവിധ എന്‍സിഎ സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു.
മാര്‍ച്ച് 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം മാര്‍ച്ച് 20 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ കോവിഡ് 19 വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  15 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  15 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  15 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  15 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  15 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  15 days ago