HOME
DETAILS
MAL
വൃക്ക രോഗികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാംപ്
backup
June 19 2016 | 01:06 AM
തൊടുപുഴ: തൊടുപുഴ ലയണ്‍സ് ക്ലബും ചാഴികാട്ട് ആശുപത്രിയും സംയുക്തമായി വൃക്ക രോഗികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30മുതല്‍ പകല്‍ ഒന്നുവരെ ചാഴികാട്ട് ആശുപത്രിയില്‍ നടത്തുന്ന ക്യാംപ് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. അമര്‍നാഥ് ഉദ്ഘാടനം ചെയ്യും. ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ ഡയാലിസിസ് വേണ്ടിവരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികള്‍ക്ക് തൊടുപുഴ ലയണ്‍സ് ക്ലബും മുത്തൂറ്റ് ഫിനാന്‍സും ചേര്‍ന്ന് സൗജന്യ ഡയാലിസിസിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ക്യാംപില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ചാഴികാട്ട് ആശുപത്രിയിലെ 04862-300302, 300303, 300393, 300395 എന്നീ ഫോണ്‍ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോര്‍ട് രജിസ്ട്രേഷനും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."