HOME
DETAILS
MAL
കൊവിഡിന് പിന്നാലെ ലേല, ജപ്തി ഭീഷണിയും: സര്‍ക്കാര്‍ ഇടപെടണമെന്ന് വായ്പയെടുത്തവര്‍
backup
March 21 2020 | 05:03 AM
കാസര്‍കോട്: കൊവിഡ് - 19 ഭീഷണിക്കു പിന്നാലെ ബാങ്കുകളുടെ ലേല, ജപ്തി നടപടി ഭീഷണിയും. സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ തിരിച്ചടയ്ക്കാന്‍ ഭീഷണിപ്പെടുത്തുന്നതായി വായ്പയെടുത്തവര്‍ പരാതിപ്പെടുന്നു.
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സാധാരണക്കാര്‍ക്കു തൊഴിലില്ലാതെ വന്നത് ബാങ്കുകളിലെ ബാധ്യത തീര്‍ക്കുന്നതിനും പലിശ അടയ്ക്കുന്നതിനും തടസ്സമാവുന്നതായി ഇടപാടുകാര്‍ പറയുന്നു. ബാങ്ക് ജീവനക്കാര്‍ ജപ്തി നോട്ടിസുകളുമായി ഇടപാടുകാരുടെ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുന്നതായി ആരോപണമുയരുന്നുണ്ട്.
ഫെബ്രുവരി അവസാനവാരത്തിലും ഈ മാസം ആദ്യവാരത്തിലും ഇടപാടുകാരെ ബാങ്കുകളില്‍ വിളിച്ചുവരുത്തി ഇടപാടു തീര്‍ക്കാനോ അതല്ലെങ്കില്‍ പുതുക്കാനോ നിര്‍ബന്ധിച്ചതായും ഇടപാടുകാര്‍ പരാതിപ്പെടുന്നു. കൊവിഡ് ഭീഷണി മൂലം വരുമാനമാര്‍ഗം പാടെ അടഞ്ഞതിനാല്‍ വായ്പയെടുത്തവര്‍ക്ക് അതു പുതുക്കാനും മറ്റും കൂടുതല്‍ സമയം അനുവദിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ഇടപാടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."