HOME
DETAILS
MAL
കരാര്‍ ജീവനക്കാര്‍ക്ക് അവധിദിനങ്ങളിലും ശമ്പളം നല്‍കും
backup
March 26 2020 | 04:03 AM
തിരുവനന്തപുരം: കരാര്‍ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും കൊവിഡ്19 മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
എല്ലാ ശമ്പള, പെന്‍ഷന്‍ ബില്ലുകളും 31ന് മുന്‍പായി പാസാക്കാന്‍ ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസത്തെ ശമ്പളബില്ലില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് കൗണ്ടര്‍ സൈന്‍ വേണ്ട. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ സര്‍ക്കാരിന്റെ അടിയന്തര പേമെന്റുകള്‍ക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകള്‍ക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി പ്രവര്‍ത്തിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."