HOME
DETAILS

കലക്ടറുടെ സന്ദര്‍ശനത്തില്‍ മനസുനിറഞ്ഞ് കുട്ടമ്പുഴ ഊരു നിവാസികള്‍

  
backup
February 07 2019 | 08:02 AM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കാക്കനാട്: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുനിവാസികള്‍ക്ക് ആശ്വാസമായി ജില്ലാ കലക്ടറുടെ സന്ദര്‍ശനം. കുട്ടമ്പുഴ പഞ്ചായത്തിലെ എളംപ്ലാശേരി കോളനി സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഊരു നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നതെന്ന് ഊര് നിവാസികള്‍ പരാതിപ്പെട്ടപ്പോള്‍ പഞ്ചായത്തിലെ വിവിധ ഊരുകളിലെ കുടിവെള്ള ക്ഷാമം മാര്‍ച്ചു മാസത്തോടെ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പിണവൂര്‍കുടി, വെള്ളാരംകൊത്ത് ഊരുകളിലെ വിശേഷങ്ങളും ആവശ്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
പട്ടണത്തില്‍ പോയി കാണാന്‍ സാധിക്കാത്ത കൂടിയാട്ടം ജില്ലാ കലക്ടറൊടൊപ്പം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു മാമലക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍. പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുക്കിയ സംസ്‌കൃതി 2019ന്റെ ഭാഗമായിട്ടാണ് മാമലക്കണ്ടം സ്‌കൂളില്‍ കൂടിയാട്ടം അരങ്ങേറിയത്. ഭാരതീയ കലാരൂപങ്ങളും പാരമ്പര്യവും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മാക്കെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവര്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്.
വോട്ടിങ്ങിലെ വിവിപാറ്റ് സംവിധാനം ഊരു നിവാസികളെ ഏറെ അതിശയിപ്പിച്ചു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാണാന്‍ സാധിച്ചത് ഊര് നിവാസികളെ അത്ഭുതപ്പെടുത്തി. നോട്ട വോട്ട് എങ്ങനെ ചെയ്യണമെന്നും ഉദ്യോഗസ്ഥരോട് ചോദിക്കാന്‍ അവര്‍ മറന്നില്ല . കുട്ടമ്പുഴ പഞ്ചായത്തിലെ നൂറിലധികം ആളുകള്‍ വിവി പാറ്റ് സംവിധാനം പരിചയപ്പെട്ടു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് വിവി പാറ്റ് സംവിധാനം പരിചയപ്പെടുത്തിയത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള കൗണ്ടറും മാമലക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ചു.
അഞ്ചുകോടി കോളനിയിലെ ഏകാധ്യാപക സ്‌കൂളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി. അടുത്തയാഴ്ച്ച കൊച്ചി നഗരം കാണാന്‍ വരുമ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം കുട്ടികള്‍ കലക്ടറോട് പറഞ്ഞു. ജോസി സെബാസ്റ്റ്യന്‍ എന്ന അധ്യാപികയുടെ കീഴില്‍ ഒന്നു മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള 17 കുരുന്നുകളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. മെട്രോയില്‍ കയറാനുള്ള സംവിധാനം ഒരുക്കാമെന്ന കലക്ടറുടെ ഉറപ്പില്‍ സന്തോഷിച്ചിരിക്കുകയാണ് അഞ്ചുകുടി ബദല്‍ സ്‌കൂളിലെ കുട്ടികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  21 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  21 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  21 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  21 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  21 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  21 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  21 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  21 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  21 days ago