HOME
DETAILS
MAL
ഹറമൈൻ ട്രെയിൻ സമയം പുനഃക്രമീകരിച്ചു; ആഴ്ച്ചയിൽ അഞ്ചു സർവ്വീസുകൾ, റമദാൻ മുതൽ ഏഴു സർവ്വീസുകൾ
backup
February 07 2019 | 12:02 PM
മദീന: മക്ക, മദീന എന്നീ നഗരങ്ങളെയും മറ്റു വിവിധ കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി സർവ്വീസ് നടത്തുന്ന ഹറമൈൻ ഹൈസ്‌പീഡ് ട്രെയിൻ സർവ്വീസുകളുടെ സമയം ക്രമം പുനഃക്രമീകരിച്ചു. നിലവിൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ ഇനി മുതൽ ബുധൻ ദിവസങ്ങളിലും സർവ്വീസ് നടത്തുന്നതോടെ സർവീസുകളുടെ എണ്ണം ആഴ്ച്ചയിൽ അഞ്ചു ദിവസത്തിൽ നാൽപ്പതായി ഉയരും.
ഈ മാസം 13 മുതലാണ് എല്ലാ ബുധനാഴ്ചകളിലും സവ്വീസുകൾ ആരംഭിക്കുന്നത്. യാത്രക്കാർക്കിടയിൽ അഭിപ്രായ സർവേ നടത്തിയാണ് ബുധനാഴ്ചകളിൽ സർവീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചതെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ ഓപ്പറേഷൻസ്, മെയിന്റനൻസ് വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ റയാൻ അൽഹർബി പറഞ്ഞു. ബുധനാഴ്ചകളിൽ ഇരു ദിശകളിലുമായി ആകെ എട്ടു സർവീസുകളാണുണ്ടാവുക.
കൂടാതെ,അടുത്ത റമദാൻ മുതൽ ആഴ്ചയിൽ ഏഴു ദിവസവും ട്രെയിൻ സർവീസുകളുണ്ടാകുമെന്നും എൻജിനീയർ റയാൻ അൽഹർബി പറഞ്ഞു. മക്കയിൽനിന്ന് രാവിലെ എട്ടിനാണ് ആദ്യ ട്രെയിൻ. 11.05 ന് മദീനയിൽ എത്തിച്ചേരും. രണ്ടാമത്തെ ട്രെയിൻ ഉച്ചക്ക് 12 ന് മക്കയിൽനിന്ന് പുറപ്പെടും.
പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചു ഓടുന്ന ഹറമൈൻ ട്രായി സർവ്വീസിന് വൻ സ്വീകാര്യതയാണ് തീർത്ഥാടകരിലുള്ളത്. അഞ്ഞൂറോളം കിലോമീറ്റർ വളരെ ചുരുങ്ങിയ സായം കൊണ്ട് ക്ഷീണം കൂടാതെ മക്കയിൽ നിന്നും മദീനയിലേക്കും തിരിച്ചും എത്തിച്ചേരാൻ കഴിയുന്നത് ഏറെ ആശ്വാസം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."