കേരളം കടക്കെണിയിലെന്ന പ്രചാരണം അസംബന്ധം: ധനമന്ത്രി
തിരുവനന്തപുരം: കേരളം വന്‍ കടക്കെണിയിലാണെന്ന പ്രചാരണം അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ വോട്ട് അക്കൗണ്ട് സംബന്ധിച്ച ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
കടബാധ്യത പര്‍വതീകരിച്ചു കാണിക്കുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യും. അഞ്ച്-ആറുവര്‍ഷം കഴിയുമ്പോള്‍ കടം ഇരട്ടിയാകുമെന്നത് സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. കടബാധ്യത 30 ശതമാനം വരെയാകാമെന്നാണ് ധനകാര്യ കമ്മിഷന്‍ പറഞ്ഞത്. മൊത്തം കടബാധ്യത ജി.ഡി.പിയുടെ 30 ശതമാനമാക്കി നിലനിര്‍ത്തുന്നത് വായ്പ ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനാണെന്നും മന്ത്രി പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ടിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ തന്നെ ഇടപെട്ടിട്ടുണ്ട്. ഫാക്ടറി ഉടമകളുമായി ചര്‍ച്ച നടത്തി. ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇടുക്കി പദ്ധതി സാമ്പത്തിക വര്‍ഷ തുടക്കം തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുകള്‍ നേരിട്ട് നടത്തുന്ന ഭവന നിര്‍മാണ പദ്ധതികള്‍ ലൈഫ് മിഷനുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് തീരുമാനം. അക്കാര്യത്തില്‍ ഒരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. വോട്ട് ഓണ്‍ അക്കൗണ്ട് വോട്ടെടുപ്പോടെ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."